സോ​ക്ക​ർ അ​ക്കാ​ഡമി ടീ​മി​ന് സ്വീ​ക​ര​ണം ന​ൽ​കി
Tuesday, September 17, 2019 12:33 AM IST
എ​ട​ക്ക​ര: കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​റ​ണാ​കു​ളം സെ​വ​ൻ​സ് ആ​രോ​സ് ക്ലബ് സം​ഘ​ടി​ച്ച അ​ണ്ട​ർ 10 ടൂ​ർ​ണ​മെ​ന്‍റി​ൽ റ​ണ്ണ​റ​പ്പാ​യ എ​ട​ക്ക​ര സോ​ക്ക​ർ അ​ക്കാ​ദ​മി ടീ​മി​ന് എ​ട​ക്ക​ര​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
‘ഉ​യി​രാ​ണ് മൊ​യി​ലാ​ര​ങ്ങാ​ടി’ വാ​ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ​യും എ​ട​ക്ക​ര പൗ​രാ​വ​ലി​യു​മാ​ണ് കു​ട്ടി​താ​ര​ങ്ങ​ളെ സ്വീ​ക​രി​ച്ച​ത്. പെ​ട്രോ​ൾ പ​ന്പ് പ​രി​സ​ര​ത്ത് നി​ന്നും ടീ​മം​ഗ​ങ്ങ​ളെ സ്വീ​ക​രി​ച്ച് ആ​ന​യി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ബീ​ർ പ​നോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡിസിസി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ്, കെ.​സി.​ഷാ​ഹു​ൽ ഹ​മീ​ദ്, വി​നോ​ദ് ക​രി​ന്പ​ന​ക്ക​ൽ, ഉ​മ്മ​ർ എ​ട​ക്ക​ര, ന​സീ​ഫ് ഉ​ലു​വാ​ൻ, ഷാ​ന​വാ​സ് പ​നോ​ളി, ഉ​മ്മ​ർ വ​ള​പ്പ​ൻ, താ​ജ് ഹ​മീ​ദ്, താ​ജു​ദ്ദീ​ൻ കോ​ട്ട​ക്കു​ത്ത്, ടീം ​പ​രി​ശീ​ല​ക​ൻ ഷ​മീ​ർ ചി​റ​ക്ക​ൽ, നാ​സ​ർ പാ​ങ്ങി​ൽ, സി.​പി.​മു​ജീ​ബ്, മ​നാ​ഫ് മു​ണ്ട​പ്പെ​ട്ടി, ബ​ഷീ​ർ ചു​ങ്ക​ത്ത​റ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
ടൂ​ർ​ണ​മെ​ന്‍റി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വച്ച സോ​ക്ക​ർ അ​ക്കാ​ദ​മി ടീം ​കോ​ഴി​ക്കോ​ടി​നോ​ട് ട്രൈ​ബ്രേ​ക്ക​റി​ലാ​ണ് ഫൈ​ന​ലി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത്.