രാ​മ​സാ​മി​യു​ടെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കേളജിന്
Tuesday, September 17, 2019 12:33 AM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ക്ക​ഴി​ഞ്ഞ ആ​റി​ന് മ​ര​ണ​പ്പെ​ട്ട ത​മി​ഴ്നാ​ട് സ്വ​ദേ​ശി രാ​മ​സാ​മി(50)​യു​ടെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ത്തി​നാ​യി വി​ട്ടു ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യി. ഏ​റെ​ക്കാ​ലം പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​ക്കു സ​മീ​പ​മു​ള്ള വെ​യ്റ്റിം​ഗ് ഷെ​ഡി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു രാ​മ​സാ​മി. അ​വ​ശ​നി​ല​യി​ൽ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ട്രോ​മ കെ​യ​ർ വോ​ള​ണ്ടി​യ​ർ​മാ​ർ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ചി​കി​ത്സ ഫ​ലി​ക്കാ​തെ മ​ര​ണ​പ്പെ​ട്ട രാ​മ​സാ​മി യു​ടെ മൃ​ത​ദേ​ഹം മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് മോ​ർ​ച്ച​റി​യി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്താ​നാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഫോ​റ​ൻ​സി​ക് വി​ഭാ​ഗം മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ അ​നാ​ട്ട​മി വി​ഭാ​ഗ​ത്തി​ലേ​ക്ക് ഇ​ന്ന​ലെ വി​ട്ടു ന​ൽ​കി​യ​ത്.