നാ​ടു​കാ​ണി ചു​രം: ബ​ദ​ൽ പാ​ത​യ്ക്കാ​യി ത​ണ്ണി​ക്ക​ട​വി​ൽ നാ​ട്ടു​കാ​രു​ടെ യോ​ഗം
Tuesday, September 17, 2019 12:34 AM IST
എ​ട​ക്ക​ര: അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യാ​യ നാ​ടു​കാ​ണി ചു​ര​ത്തി​ൽ മ​ണ്ണി​ടി​ഞ്ഞും മ​റ്റും ഇ​ട​ക്കി​ടെ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ​ദ​ൽ പാ​ത നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ർ ത​ണ്ണി​ക്ക​ട​വി​ൽ യോ​ഗം ചേ​ർ​ന്നു.
നീ​ല​ഗി​രി ജി​ല്ല​യി​ലെ പ​ന്ത​ല്ലൂ​ർ ചെ​ട്ടി​ക്കാ​ട്ത​ണ്ണി​ക്ക​ട​വ് ബൈ​പാ​സ് റോ​ഡ് നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. ത​ണ്ണി​ക്ക​ട​വി​ൽ നി​ന്നും ചെ​ട്ടി​ക്കാ​ട് വ​രെ പ​ന്ത്ര​ണ്ട് കി​ലോ​മീ​റ്റ​റാ​ണ് ദൈ​ർ​ഘ്യം.
ഇ​തി​ൽ വ​ന​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഏ​ഴു കി​ലോ​മീ​റ്റ​ർ റോ​ഡ് നി​ല​വി​ലു​ണ്ട്. ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ ത​ണ്ണി​ക്ക​ട​വ് നി​വാ​സി​ക​ൾ ചെ​ട്ടി​ക്കാ​ടി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​ൻ ഈ ​പാ​ത​യാ​യി​രു​ന്നു ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. വ​ലി​യ ക​യ​റ്റി​റ​ക്ക​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത പാ​ത​യി​ൽ ഒ​രു കലുങ്ക് മാ​ത്ര​മാ​ണ് നി​ർ​മി​ക്കേ​ണ്ടി​വ​രി​ക.
ഇ​ടി​ച്ചി​ൽ ഭീ​ഷ​ണി​യൊ​ന്നു​മി​ല്ലാ​ത്ത ഈ ​മേ​ഖ​ല​യി​ൽ കു​റ​ഞ്ഞ സാ​ന്പ​ത്തി​ക ചെ​ല​വി​ൽ പാ​ത നി​ർ​മി​ക്കാ​നാ​കു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. റോ​ഡിെ​ൻ​റ ആ​വ​ശ്യ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് അ​ധി​കാ​രി​ക​ൾ​ക്ക് നി​വേ​ദ​നം ന​ൽ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. വാ​ർ​ഡ് അം​ഗം സ​ക്കീ​ർ പോ​ക്കാ​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​കെ. അ​സൈ​നാ​ർ, ഉ​സ്മാ​ൻ ത​ണ്ടു​പ്പാ​റ, സ​ക്കീ​ർ തോ​ട്ടേ​കാ​ട്ട്, മു​ഹ​മ്മ​ദാ​ലി പ​ട്ട​ത്ത്, അ​സീ​സ് പ​റ​ന്പ​ൻ, മു​ജീ​ബ് ആ​റു​വി​ര​ല​ൻ, ക​പ്പ​ച്ചാ​ലി ബ​ഷീ​ർ, സ​ലീം കൊ​ടു​വാ​ഴ​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.