പ്രളയം: ക​നോ​ലി പ്ലോ​ട്ടി​ന് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം
Tuesday, September 17, 2019 12:34 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രിലെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ കേ​ന്ദ്ര​മാ​യി​രു​ന്ന ക​നോ​ലി പ്ലോ​ട്ടി​ലേ​ക്കു​ള്ള തൂ​ക്കു​പാ​ലം പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന​ത് ടൂ​റി​സം മേ​ഖ​ല​യ്ക്കും വ​നം വ​കു​പ്പി​നും വ​ൻ തി​രി​ച്ച​ടി​യാ​യി. ഓ​രോ മാ​സ​വും സ​ന്ദ​ർ​ശ​ക​രി​ൽ നി​ന്നു​ള്ള പാ​സി​ന​ത്തി​ൽ ല​ക്ഷ​ങ്ങ​ളാ​ണ് വ​നം വ​കു​പ്പി​ന് ല​ഭി​ച്ചി​രു​ന്ന​ത്.
ഓ​ണ​മാ​ഘോ​ഷി​ച്ച സെ​പ്റ്റം​ബ​റി​ൽ മാ​ത്രം 25 ല​ക്ഷ​ത്തി​ൽ കു​റ​യാ​ത്ത വ​രു​മാ​ന​മാ​ണ് വ​നം വ​കു​പ്പ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. പൊ​തു​വേ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ കു​റ​വാ​യ ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ മാ​ത്രം 16,86,150 രൂ​പ​യാ​ണ് ഇ​വി​ടെ നി​ന്ന് ല​ഭി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ ഓ​ണ​സീ​സ​ണി​ലും പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് സു​ര​ക്ഷാ ഭീ​ഷ​ണി നി​ല​നി​ന്നി​രു​ന്ന​തി​നാ​ൽ ക​നോ​ലി പ്ലോ​ട്ടി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​നം നി​ർ​ത്തി​വച്ചി​രു​ന്നു.
സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ മ​നു​ഷ്യ നി​ർ​മി​ത​മാ​യ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തേ​ക്ക് മ​രം നി​ൽ​ക്കു​ന്ന ക​നോ​ലി പ്ലോ​ട്ടി​ലെ​ത്താ​തെ മ​ട​ങ്ങാ​റി​ല്ല. ചാ​ലി​യാ​റി​ന് കു​റു​കെ 2008-ൽ ​പ​ണി​ക​ഴി​പ്പി​ച്ച തൂ​ക്കു​പാ​ലം ക​ട​ന്നു​വേ​ണം ഇ​വിടെയെത്താ​ൻ.
142 മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ലും 1.2 മീ​റ്റ​ർ വീ​തി​യി​ലു​മാ​ണ് പാ​ലം നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. 42 ല​ക്ഷം രൂ​പ​യാ​ണ് പാ​ല​ത്തി​ന്‍റെ ചെല​വ്. വ​നം വ​കു​പ്പി​ന്‍റെ ജി​ല്ല​യി​ലെ പ്ര​ധാ​ന വ​രു​മാ​ന സ്രോ​ത​സാ​ണ് ക​നോ​ലി പ്ളോ​ട്ടും തേ​ക്ക് മ്യൂ​സി​യ​വും. ഈ ​ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നാ​യി ര​ണ്ടു കോ​ടി​യി​ൽ കു​റ​യാ​ത്ത വ​രു​മാ​ന​മാ​ണ് ഓ​രോ വ​ർ​ഷ​വും ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. വ​നം വ​കു​പ്പ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​തെ പ്ര​വേ​ശ​ന​നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ക​നോ​ലി പ്ലോ​ട്ടി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക പ്ര​വാ​ഹ​ത്തി​ന് കു​റ​വൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല.
ആ​യി​ര​ക്ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ൾ എ​ല്ലാ ദി​വ​സ​വും എ​ത്തി​യി​രു​ന്ന കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വേ​ശ​ന​ക​വാ​ടം ഇ​പ്പോ​ൾ ആ​ളൊ​ഴി​ഞ്ഞ നി​ല​യി​ലാ​ണ്.
പാ​ല​ത്തി​ന്‍റെ പു​ന​ർ നി​ർ​മാ​ണ​ത്തി​ന്‍റെ ചു​മ​ത​ല ക​ണ്ണൂ​ർ സി​ൽ​ക്കി​ന് ത​ന്നെ​യാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്. പു​തി​യ അ​ട​ങ്ക​ൽ അ​നു​സ​രി​ച്ചാ​യി​രി​ക്കും പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ന​ട​ത്തു​ക.