ഭ​ക്ഷ്യ​ക്കിറ്റ് വി​ത​ര​ണം ചെ​യ്തു
Wednesday, September 18, 2019 12:25 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള ഫ​ഡ​റേ​ഷ​ൻ ഓ​ഫ് ദി ​ബ​ള​യി​ന്‍റ് പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​റു​വ പ​ഞ്ചാ​യ​ത് കു​ടും​ബ​ശ്രീ മീ​റ്റിം​ഗ് ഹാ​ളി​ൽ വ​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ലെ കാ​ഴ്ച​യി​ല്ലാ​ത്ത നി​ർ​ധ​ര​രാ​യ 50 കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റ് വി​ത​ര​ണം ചെ​യ്തു. വി​ത​ര​ണോ​ദ്ഘാ​ട​നം മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ.​ശ​ശി മേ​നോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു.
കേ​ര​ളാ ഫെ​ഡ​റേ​ഷ​ൻ മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ.​അ​ബ്ദു​ൾ അ​സീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​റു​വ കു​ടും​ബ​ശ്രീ പ്ര​സി​ഡ​ന്‍റ് എ​ൻ.​സു​മ, കെ.​ഗോ​പ​ല​കൃ​ഷ്ണ​ൻ, പി.​സ​ലീം, സു​നി​ൽ കു​മാ​ർ, കെ.​ബാ​ല​കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

പാ​ച​ക​വാ​ത​ക അ​ദാ​ല​ത്ത്

മ​ല​പ്പു​റം: ജി​ല്ലാ​ക​ല​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ നാളെ രാ​വി​ലെ 11ന് ​കളക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ പാ​ച​ക​വാ​ത​ക അ​ദാ​ല​ത്ത് (എ​ൽ​പി​ജി ഓ​പ്പ​ണ്‍ ഫോ​റം) സം​ഘ​ടി​പ്പി​ക്കു​ന്നു. എ​ൽ​പി​ജി വി​ത​ര​ണം, ഗ്യാ​സ് ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള എ​ല്ലാ പ​രാ​തി​ക​ളും അ​ദാ​ല​ത്തി​ൽ പ​രി​ഹ​രി​ക്കും. പൊ​തു​ജ​ന​ങ്ങ​ൾ, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക് അ​ദാ​ല​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ക്കാം.