ടൂ​റി​സം വാ​രാ​ഘോ​ഷം: സ​മാ​പ​ന​വും ദു​രി​താ​ശ്വാ​സ ഫ​ണ്ട് കൈ​മാ​റ്റ​വും ഇ​ന്ന്
Wednesday, September 18, 2019 12:28 AM IST
മ​ല​പ്പു​റം: സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പും ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൻ​സി​ലും ആ​ക്ട് തി​രൂ​രും ചേ​ർ​ന്നൊ​രു​ക്കു​ന്ന ടൂ​റി​സം വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ജി​ല്ലാ​ത​ല സ​മാ​പ​ന​വും പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട് കൈ​മാ​റ്റ​വും ഇ​ന്ന് വൈ​കിട്ട് ആ​റി​ന് തി​രൂ​ർ വാ​ഗ​ണ്‍ ട്രാ​ജ​ഡി സ്മാ​ര​ക മു​നി​സി​പ്പ​ൽ ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ക്കും.
സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ട​ങ്ങി​ൽ ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി, സി.​മ​മ്മു​ട്ടി എം​എ​ൽ​എ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക-​രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ർ സം​ബ​ന്ധി​ക്കും. തു​ട​ർ​ന്ന് പ്ര​ള​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രൂ​പ​ക​ൽ​പ​ന ചെ​യ്ത ഭാ​വ ഭൂ​മി​ക നൃ​ത്ത​ശി​ല്പം പ്ര​ശ​സ്ത സി​നി​മാ താ​ര​വും ന​ർ​ത്ത​കി​യു​മാ​യ ആ​ശാ ശ​ര​ത്തും 40 അം​ഗ സം​ഘ​വും അ​വ​ത​രി​പ്പി​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും.