നി​ലാ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന്
Wednesday, September 18, 2019 12:28 AM IST
ക​രു​വാ​ര​ക്കുണ്ട്: നീ​ലാ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​സ്ലിം ലീ​ഗ് തു​വ്വൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി രം​ഗ​ത്ത്. ക​രു​വാ​ര​ക്കു​ണ്ട് ,കാ​ളി​കാ​വ്, തു​വ്വൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​വി​ക​സി​ത പ്ര​ദേ​ശ​ങ്ങ​ളെ ഉ​ൾ​കൊ​ള്ളി​ച്ച് നീ​ലാ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ഭ​ജി​ച്ച് കേ​ര​ളാ എ​സ്റ്റേ​റ്റ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്ന​തി​നി​ട​യി​ലാ​ണ് മു​സ്ലിം ലീ​ഗ് തു​വ്വൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി മ​റ്റൊ​രു ആ​വ​ശ്യം മു​ന്നോ​ട്ട് വെ​ക്കു​ന്ന​ത്. യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടി.​ക​മ്മു​ട്ടി ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എ.​ജ​ലീ​ൽ, പി.​എ.​മ​ജീ​ദ്, പി.​സ​ലാ​ഹു​ദ്ദീ​ൻ, എം.​ല​ത്തീ​ഫ്, അ​ക്ബ​ർ പാ​റ​മ്മ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ല​ന​ല്ലൂ​ർ വെ​ച്ച് ബൈ​ക്കും ക​ഐ​സ്ആ​ർ​ടി​സി ബ​സും കൂ​ട്ടി​മു​ട്ടി അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി തു​വ്വ​ശ്ശേ​രി മു​ഹ​മ്മ​ദ് ഷാ​ഫി (42), തേ​വ​ർ ക​ള​ത്തി​ൽ ഷാ​ന​വാ​സ് (40), പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ വ​ച്ച് ബ​സും ബൈ​ക്കും കൂ​ട്ടി​മു​ട്ടി പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി ഉ​രു​ണി​ച്ച ലാ​ൻ​ബി​ൻ​ഷാ​ദ് അ​ലി (18) എ​ന്നി​വ​രെ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.