ജീ​വ​ന​ക്കാ​ര​ന് ഫ​യ​ൽ തെരയുന്ന​തി​നി​ടെ പാ​ന്പു​ക​ടി​യേ​റ്റു
Wednesday, September 18, 2019 12:28 AM IST
മ​ല​പ്പു​റം: ഓ​ഫീ​സ് വ​രാ​ന്ത​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കെ​ട്ടി​കി​ട​ന്ന ഫ​യ​ൽ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​ന് പാ​ന്പു​ക​ടി​യേ​റ്റു. ഓ​ഫീ​സി​ലെ സി ​സെ​ക്ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന ചാ​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി തെ​ക്കേ​പ്പു​റ​ത്ത് വീ​ട്ടി​ൽ സു​ബ്ര​മ​ണ്യ​ന(44)ാ​ണ് ക​ടി​യേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഫ​യ​ൽ തി​ര​യു​ന്ന​തി​നി​ടെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലി​ൽ ക​ടി​യേ​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കാ​ലി​ൽ നീ​ർ​ക്കെ​ട്ട് അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ട് പാ​ന്പു​ക​ടി​യേ​റ്റെ​ന്ന് സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ സു​ബ്ര​മ​ണ്യ​നെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് ര​ക്ത സാ​ന്പി​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും വി​ഷാം​ശ​മൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. ക​ടി​ച്ച​ത് ചേ​ര​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കാ​ലി​ൽ ക​ടി​ച്ച ചെ​റി​യ മു​റി​വു​ണ്ട്. ഇ​ന്ന​ലെ ഓ​ഫീ​സി​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ജ​ന​റ​ൽ എ​ഡ്യു​ക്കേ​ഷ​ന്‍റെ ഓ​ഡി​റ്റ് ന​ട​ന്ന് വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നാ​യി സ്ഥ​ല പ​രി​മി​തി കാ​ര​ണം ഓ​ഫീ​സി​ലെ വ​രാ​ന്ത​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഫ​യ​ലു​ക​ളി​ൽ ആ​വ​ശ്യ​മാ​യ രേ​ഖ തി​ര​യു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഡി ​ഡി ഇ ​ഓ​ഫീ​സി​ലെ സ്ഥ​ല​പ​രി​മി​തി ജീ​വ​ന​ക്കാ​രെ​യും ഫ​യ​ലു​ക​ളെ​യും ഒ​രു​പോ​ലെ ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. പ്ര​ധാ​ന​പ്പെ​ട്ട പ​ല രേ​ഖ​ക​ളും ഓ​ഫീ​സി​ലെ വ​രാ​ന്ത​യി​ൽ കി​ട​ന്ന് ന​ശി​ക്കു​ക​യാ​ണ്.