പു​സ്ത​ക​ങ്ങ​ൾ കൈ​മാ​റി
Wednesday, September 18, 2019 12:29 AM IST
മ​ല​പ്പു​റം: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന സ്കൂ​ൾ ലൈ​ബ്ര​റി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി ക​ന​റാ ബാ​ങ്ക്. സ്കൂ​ളു​ക​ൾ​ക്കു​ള്ള ലൈ​ബ്ര​റി പു​സ്ത​ക​ങ്ങ​ളും ഉ​പ​ക​ണ​ങ്ങ​ളും ക​ന​റാ ബാ​ങ്ക് എ​സ്എ​സ്എ​യ്ക്ക് കൈ​മാ​റി. ജി​ല്ല ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്, എ​സ്എ​സ്എ പ്രൊ​ജ​ക്റ്റ് ഓ​ഫീ​സ​ർ ര​ത്നാ​ക​ര​ൻ എ​ന്നി​വ​ർ പു​സ്ത​ക​ങ്ങ​ൾ ഏ​റ്റു വാ​ങ്ങി.
ജിഎ​ച്ച്എ​സ്എ​സ് എ​ട​വ​ണ്ണ​പ്പാ​റ ചാ​ലി​യ​പ്രം, ജി​എ​ൽ​പി​എ​സ് പ​ത്ത​നാ​പു​രം ട്രൈ​ബ​ൽ ഷെ​ൽ​ട്ട​ർ എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്കാ​ണ് കാ​ന​റാ ബാ​ങ്കി​ന്‍റെ കോ​ർ​പ്പ​റേ​റ്റ് സോ​ഷ്യ​ൽ റെ​സ്പോ​ണ്സി​ബി​ലി​റ്റി​യു​ടെ ഭാ​ഗ​മാ​യി ലൈ​ബ്ര​റി പു​സ്ത​ക​ങ്ങ​ളും അ​ല​മാ​ര​യും കൈ​മാ​റി​യ​ത്. ര​ണ്ടു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന പു​സ്ത​ക​ങ്ങ​ളും മൂ​ന്ന് ഷെ​ൽ്ഫു​ക​ളു​മാ​ണ് ദു​രി​താ​ശ്വാ​സ​മാ​യി ന​ൽ​കി​യ​ത്. ക​ന​റാ ബാ​ങ്ക് ഡി​ജി​എം എ​ൻ.​കെ.​കൃ​ഷ്ണ​ൻ​കു​ട്ടി, റീ​ജ​ന​ൽ മാ​നേ​ജ​ർ എ​ൻ.​സു​രേ​ഷ് കു​മാ​ർ, എ​ൽ​ഡി​എം ടി.​പി ക​ഞ്ഞി​രാ​മ​ൻ, ടി.​കെ.​വേ​ലാ​യു​ധ​ൻ, ഡി​വി​ഷ​ന​ൽ മാ​നേ​ജ​ർ ഡി.​സി.​സ​ത്യ​ൻ, സ​മ​ഗ്ര ശി​ക്ഷ കേ​ര​ള പ്രോ​ഗ്രാം ഓ​ഫീ​സ​ർ ടി.​മോ​ഹ​ന​കൃ​ഷ്ണ​ൻ, പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ടി.​ര​ത്നാ​ക​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.