കൈ​ത്താ​ങ്ങുമായി സി​ബി വ​യ​ലി​ലും
Thursday, September 19, 2019 12:13 AM IST
നി​ല​ന്പൂ​ർ: ഗീ​ത​യ്ക്കും കു​ടും​ബ​ത്തി​നും സ​ഹാ​യ​വു​മാ​യി സി​ബി വ​യ​ലി​ൽ. മ​ല​യോ​ര വി​ക​സ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും മേ​രി മാ​താ എം​ഡി​യും ഫു​ഡ് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ക​ണ്‍​സ​ൾ​ട്ടേ​റ്റീ​വ് അം​ഗ​വു​മാ​യ സി​ബി വ​യ​ലി​ൽ ക​ട്ടി​ൽ, ബെ​ഡ്, ത​ല​യ​ണ എ​ന്നി​വ കൈ​മാ​റി.

ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ നി​ന്നു സൗ​ക​ര്യ​മു​ള്ള വീ​ട് ക​ണ്ടെ​ത്തിയാൽ വാ​ട​ക താ​ൻ ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്നും സി​ബി വ​യ​ലി​ൽ അ​റി​യി​ച്ചു. വീ​ട്ടു ചെ​ല​വി​നു ആ​വ​ശ്യ​മാ​യ ധ​ന​സ​ഹാ​യ​വും കൈ​മാ​റി. ഗീ​ത​യ്ക്കും കു​ടും​ബ​ത്തി​നും സ്വ​ന്ത​മാ​യി വീ​ടു​ണ്ടാ​കും വ​രെ ത​ന്‍റെ സ​ഹാ​യം ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി.