വാർത്ത തുണയായി; ഗീ​ത​യും കു​ടും​ബ​വും ഇനി സഹായ തണലിൽ
Thursday, September 19, 2019 12:13 AM IST
നി​ല​ന്പൂ​ർ: ഗീ​ത​യു​ടെ കു​ടും​ബ​ത്തി​നു ആ​ശ്വാ​സ​വു​മാ​യി യൂ​ത്ത്‌ലീ​ഗ് നേ​താ​ക്ക​ളെ​ത്തി. ഗീ​ത​യു​ടെ ദു​രി​ത ജീ​വി​തത്തെക്കുറിച്ച് ’ദീ​പി​ക’ വാ​ർ​ത്ത​യാ​ക്കി​യ​തോ​ടെ​യാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ പതിനേന്നോടെ ഗീ​ത​യും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന മേ​ലെ കൂ​റ്റ​ന്പാ​റ​യി​ലെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ യൂ​ത്ത് ലീ​ഗ് നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച് അ​ബ്ദു​ൾ​ക​രീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ഡ​ലം നേ​താ​ക്ക​ളെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തെ വീ​ട്ടു​വാ​ട​ക ഇ​വ​ർ ക​ടം വാ​ങ്ങി​യാ​ണ് ന​ൽ​കി​യ​ത്. വി​വ​ര​മ​റി​ഞ്ഞു ഈ ​കു​ടും​ബ​ത്തി​ന്‍റെ ആ​റു മാ​സ​ത്തെ വീ​ട്ടു​വാ​ട​ക യൂ​ത്ത് ലീ​ഗ് നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ന​ൽ​കു​മെ​ന്നും ഇ​വ​രു​ടെ ആ​ന മ​റി​യി​ലെ സ്ഥ​ല​ത്തി​നു പ​ക​രം മ​റ്റൊ​രു സ്ഥ​ലം ക​ണ്ടെ​ത്തി വീ​ട് നി​ർ​മി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നും യൂ​ത്ത് ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. അ​ബ്ദു​ൾ ക​രീം പ​റ​ഞ്ഞു. അ​ടു​ത്ത ദി​വ​സം പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വാ​ട​ക​തു​ക കൈ​മാ​റും. യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ സീ​ലി​ംഗ് ഫാ​നും സ്ഥാ​പി​ച്ചാ​ണ് മ​ട​ങ്ങി​യ​ത്.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​നു പു​റ​മെ നി​യാ​സ് മു​തു​കാ​ട്, സ​ജി​ൽ പൂ​ക്കോ​ട്ടു​പാ​ടം, ഫ​വാ​സ് ചു​ള്ളി​യോ​ട്, സി​റാ​ജ് അ​ടു​ക്ക​ത്ത്, ഹ​സ്ക്ക​ർ ത​ളി​വാ​രി, റ​ഷീ​ദ് പ​നോ​ല​ൻ, പി.​കെ ,മു​ജീ​ബ് റ​ഹ്മാ​ൻ, സ​മ​ദ് കൂ​റ്റ​ന്പാ​റ, ബു​സൈ​ൻ കൂ​റ്റ​ന്പാ​റ തു​ട​ങ്ങി​യ​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.