ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ ഇ​ന്ന് മ​ല​പ്പു​റ​ത്ത്
Thursday, September 19, 2019 12:13 AM IST
മ​ല​പ്പു​റം: സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ ഇ​ന്നു രാ​വി​ലെ പ​ത്തി​നു മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് ഗ​സ്റ്റ് ഹൗ​സ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ച​ർ​ച്ച ന​ട​ത്തും. മ​ല​പ്പു​റം ജി​ല്ല​യി​ലെ ക്രി​സ്ത്യ​ൻ സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യാണ് ച​ർ​ച്ച . സം​സ്ഥാ​ന​ത്തെ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ സ​മ​ഗ്ര​മാ​യ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​ക്കും ക്ഷേ​മ​ത്തി​നും ശാ​ക്തീ​ക​ര​ണ​ത്തി​നും രൂ​പീ​കൃ​ത​മാ​യ​താ​ണ് ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ. ക്രി​സ്ത്യ​ൻ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ നേ​രി​ടു​ന്ന പ്രശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും. പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു സ​ർ​ക്കാ​രി​ലേ​ക്കു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ ജി​ല്ല​ക​ളി​ലും ക​മ്മീ​ഷ​ൻ പ്രാ​ഥ​മി​ക ച​ർ​ച്ച ന​ട​ത്തി​വ​രി​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ന്നു മ​ല​പ്പു​റ​ത്തും ച​ർ​ച്ച ന​ട​ത്തു​ന്ന​ത്.