മ​ങ്ക​ട ബാ​ല​സൗ​ഹൃ​ദ പ​ദ്ധ​തി​യി​ൽ അ​പാ​ക​ത​യെ​ന്ന്
Thursday, September 19, 2019 12:13 AM IST
മ​ങ്ക​ട: മങ്കടയിൽ ബാ​ല സൗ​ഹൃ​ദ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കി​യി​ല്ലെ​ന്ന് 2018ലെ ​പെ​ർ​ഫോ​മ​ൻ​സ് ഓ​ഡി​റ്റി​ൽ വി​മ​ർ​ശ​നം. പ​ദ്ധ​തി​ക്കാ​യി തു​ക ചെ​ല​വ​ഴി​ച്ച​തി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യും ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 2018ൽ ​ബാ​ല​സ​ഭാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഒ​രു ല​ക്ഷം രൂ​പ​യാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നീ​ക്കി​വ​ച്ച​ത്.

ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​റാ​ണ് നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​യെ​ങ്കി​ലും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​ണ് തു​ക ചെ​ല​വ​ഴി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ ബോ​ർ​ഡ് സ്ഥാ​പി​ക്കു​ക​യ​ല്ലാ​തെ മ​റ്റു പ്ര​വൃ​ത്തി​ക​ളൊ​ന്നും ഈ ​പ​ദ്ധ​തി​യി​ൽ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല​ന്നും വി​വ​ര ശേ​ഖ​ര പു​സ്ത​കം ബാ​ല​സ​ഭ​യി​ലു​ള്ള കു​ട്ടി​ക​ൾ​ക്കു ന​ൽ​കി​യി​ല്ല​ന്നും ഓ​ഡി​റ്റി​ൽ വി​മ​ർ​ശി​ക്കു​ന്നു. ഈ ​പ​ദ്ധ​തി​യി​ൽ ചെ​ല​വ​ഴി​ച്ച തു​ക ഓ​ഡി​റ്റി​ൽ ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്.