കാ​രു​ണ്യ ആ​രോ​ഗ്യ​സു​ര​ക്ഷാ പ​ദ്ധ​തി കാ​ർ​ഡ് പു​തു​ക്ക​ൽ 23 വ​രെ
Thursday, September 19, 2019 12:15 AM IST
മ​ല​പ്പു​റം: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ന​ട​പ്പാ​ക്കു​ന്ന കാ​രു​ണ്യ ആ​രോ​ഗ്യ​സു​ര​ക്ഷാ- ആ​യു​ഷ്മാ​ൻ ഭാ​ര​ത് പ​ദ്ധ​തി​യി​ൽ ചേ​രു​ന്ന​തി​നാ​യി 2019 മാ​ർ​ച്ച് 31 വ​രെ കാ​ലാ​വ​ധി​യു​ണ്ടാ​യി​രു​ന്ന സ്മാ​ർ​ട്ട് കാ​ർ​ഡ് കൈ​വ​ശ​മു​ള്ള എ​ല്ലാ ആ​ർ​എ​സ്ബി​വൈ - ചി​സ് കു​ടും​ബ​ങ്ങ​ളും 2011 ലെ ​സാ​മൂ​ഹി​ക -സാ​ന്പ​ത്തി​ക- ജാ​തി സെ​ൻ​സ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​ത്തു കി​ട്ടി​യ കു​ടും​ബ​ങ്ങ​ളും 23 ന​കം പ​ഞ്ചാ​യ​ത്ത്, മു​ൻ​സി​പ്പ​ൽ​ത​ല ക്യാ​ന്പു​ക​ൾ വ​ഴി കാ​ർ​ഡ് കൈ​പ്പ​റ്റ​ണം.

പു​തി​യ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കും. കു​ടും​ബ​ത്തി​ലെ ഒ​രം​ഗ​മെ​ങ്കി​ലും കാ​ർ​ഡ് കൈ​പ്പ​റ്റ​ണം. ബാ​ക്കി​യു​ള്ള​വ​രെ ചി​കി​ത്സ ആ​വ​ശ്യ​മാ​യി വ​രു​ന്ന​പ​ക്ഷം ചേ​ർ​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ആ​ശു​പ​ത്രി​ക​ളി​ൽ ഉ​ണ്ടാ​യി​രി​ക്കും. ആ​ശു​പ​ത്രി​യി​ൽ പോ​കു​ന്പോ​ൾ ആ​ധാ​ർ, റേ​ഷ​ൻ കാ​ർ​ഡ് എ​ന്നി​വ ക​രു​ത​ണം. പ​ഞ്ചാ​യ​ത്തു​ത​ല കാ​ർ​ഡ് വി​ത​ര​ണ ക്യാ​ന്പു​ക​ളെ​ക്കു​റി​ച്ച് അ​റി​യാ​ൻ താ​ഴെ പ​റ​യു​ന്ന ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

നി​ല​ന്പൂ​ർ, വ​ണ്ടൂ​ർ ബ്ലോ​ക്ക്: 8086026026, അ​രീ​ക്കോ​ട്്: 9142169505, കാ​ളി​കാ​വ്: 8590572353, മ​ല​പ്പു​റം, മ​ങ്ക​ട: 9895029502, പെ​രി​ന്ത​ൽ​മ​ണ്ണ: 9946847896, കൊ​ണ്ടോ​ട്ടി, താ​നൂ​ർ: 9847792707, തി​രൂ​ര​ങ്ങാ​ടി, വേ​ങ്ങ​ര: 9995599259, കു​റ്റി​പ്പു​റം: 7012725402, പൊ​ന്നാ​നി, തി​രൂ​ർ, പെ​രു​ന്പ​ട​പ്പ്: 9747566319, 9526139166.