വി​ദ്യാ​ർ​ഥിയെ ക​ത്രി​ക കൊ​ണ്ടു ആ​ക്ര​മി​ച്ചു
Thursday, September 19, 2019 12:17 AM IST
എ​ട​പ്പാ​ൾ: ഇ​രു വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റു​മു​ട്ടു​ലിൽ ഒ​രു വി​ദ്യാ​ർ​ഥി ക​ത്രി​ക കൊ​ണ്ടു മ​റ്റൊ​രു വി​ദ്യാ​ർ​ഥി​യെ ആ​ക്ര​മി​ച്ചു. എ​ട​പ്പാ​ൾ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്ന​ലെ രാ​വി​ലെ ഏ​റ്റു​മു​ട്ടു​ന്ന​തി​നി​ടെ​യാ​ണ് ക​ത്രി​ക കൊ​ണ്ടു​ള്ള അ​ക്ര​മം ന​ട​ന്ന​ത്. നി​സാ​ര പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക്ക് എ​ട​പ്പാ​ൾ സി​എ​ച്ച്സി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ൽ​സ ന​ൽ​കി.