എ​ട​വ​ണ്ണ​പ്പാ​റ -അ​രീ​ക്കോ​ട് റോ​ഡ് ന​വീ​ക​ര​ണത്തിന് അംഗീകാരം
Thursday, September 19, 2019 12:17 AM IST
മ​ല​പ്പു​റം: കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​വീ​ക​രി​ക്കു​ന്ന കൊ​ണ്ടോ​ട്ടി -എ​ട​വ​ണ്ണ​പ്പാ​റ -അ​രീ​ക്കോ​ട് റോ​ഡിന്‍റെ അ​ന്തി​മ ഡി​സൈ​ൻ് തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ർ​ന്ന യോ​ഗം അം​ഗീ​കാ​രിച്ചു. ടി.​വി ഇ​ബ്രാ​ഹിം എം​എ​ൽ​എ, പി.​കെ ബ​ഷീ​ർ എം​എ​ൽ​എ, കി​ഫ്ബി സി​ഇ​ഒ ഡോ.​കെ.​എം. ഏ​ബ്ര​ഹാം, പ്രോജ​ക്ട്് മാ​നേ​ജ​ർ പി. ​ഷൈ​ല, പൊ​തു​മ​രാ​മ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ പി.​ഗീ​ത, അ​ബ്ദു​ൾ അ​സീ​സ്, മു​ജീ​ബ് റ​ഹ്മാ​ൻ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. വീ​തി 13.86 മീ​റ്റ​റി​ൽ കു​റ​വു​ള്ള സ്ഥ​ല​ത്ത് ആ​വ​ശ്യ​മാ​യ ഭൂ​മി ഏ​റ്റെ​ടു​ക്കും. ഇ​തി​നു വി​ജ്ഞാ​പ​നം ഇ​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. എ​ട​വ​ണ്ണ​പ്പാ​റ ടൗ​ണി​ലെ പാ​ലം, പൂ​ങ്കു​ടി പാ​ലം എ​ന്നി​വ വീ​തി കൂ​ട്ടി ന​വീ​ക​രി​ക്കും. റ​ബ​റൈ​സ്ഡ് റോ​ഡ്, ഡ്രെയ്നേ​ജ്, ഫു​ട്പ​ത്ത്, സി​ഗ്ന​ലു​ക​ൾ എ​ന്നി​വ ഇ​തി​ൽ ഉ​ണ്ടാ​കും.