ബോ​ധ​വ​ത്കര​ണം നടത്തും
Thursday, September 19, 2019 12:17 AM IST
മ​ല​പ്പു​റം: സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മീ​ഷ​ൻ ഒ​ക്ടോ​ബ​ർ മൂ​ന്നി​നു രാ​വി​ലെ 10.30ന് ​മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് സ​മ്മേ​ള​ന ഹാ​ളി​ൽ ജി​ല്ലാ​ത​ല ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. പ​രി​പാ​ടി​യി​ൽ സം​സ്ഥാ​ന ഭ​ക്ഷ്യ​ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തും. 2013ലെ ​ദേ​ശീ​യ ഭ​ദ്ര​താ നി​യ​മം, സ്കൂ​ളു​ക​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി, പോ​ഷ​ക​ഹാ​ര പ​ദ്ധ​തി, റേ​ഷ​ൻ സം​വി​ധാ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ​ഗ​ധ​ർ ക്ലാ​സെ​ടു​ക്കും.