റെ​യി​ൽ​വേ വി​ക​സ​ന​ം:ദ​ക്ഷി​ണ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ യോഗം വിളിച്ചു
Thursday, September 19, 2019 12:18 AM IST
നി​ല​ന്പൂ​ർ: ദ​ക്ഷി​ണ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ രാ​ഹു​ൽ ജെ​യി​ൻ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ നി​ല​ന്പൂ​ർ-​ഷൊ​ർ​ണൂ​ർ പാ​ത​യി​ലെ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പി.​വി അ​ബ്ദു​ൽ വ​ഹാ​ബ് എം​പി. മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ജ​ന​സാ​ന്ദ്ര​ത​യേ​റി​യ ഈ ​പാ​ത​യി​ൽ 2011നു ​ശേ​ഷം ഒ​രു ട്രെ​യി​നും അ​നു​വ​ദി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും നി​ര​വ​ധി വി​ക​സ​ന​ങ്ങ​ൾ​ക്കാ​യി ഈ ​പാ​ത കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും എം​പി ഉ​ന്ന​യി​ച്ചു.

രാ​ത്രി പ​ത്തു മു​ത​ൽ രാ​വി​ലെ ആ​റു മ​ണി വ​രെ ഈ ​സെ​ക്ഷ​ൻ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​ത് മൂ​ലം നി​ര​വ​ധി രാ​ത്രി യാ​ത്ര​ക്കാ​രാ​ണ് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. രാ​ത്രി​കാ​ല ട്രെ​യി​ൻ സ​ർ​വീ​സ് അ​നി​വാ​ര്യ​മാ​ണ്. ജി​ല്ല​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ഈ ​പാ​ത ഇ​ങ്ങ​നെ അ​നാ​ഥ​മാ​യി കി​ട​ക്കു​ന്ന​ത് അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നും ഈ ​അ​വ​സ്ഥ ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

കൊ​ച്ചു​വേ​ളി -നി​ല​ന്പൂ​ർ രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സ് രാ​വി​ലെ നി​ല​ന്പൂ​രി​ൽ എ​ത്തി​യാ​ൽ രാ​ത്രി 8.45 വ​രെ വെ​റു​തെ കി​ട​ക്കു​ക​യാ​ണ്. ഇ​തു​പ​യോ​ഗി​ച്ച് നി​ല​ന്പൂ​രി​ൽ നി​ന്നു എ​റ​ണാ​കു​ളം വ​രെ ഒ​രു ഡേ ​എ​ക്സ്പ്ര​സ് വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചു. ജോ​ലി​ക്കും മ​റ്റും പോ​കു​ന്ന നി​ര​വ​ധി പേ​ർ​ക്ക് ഇ​തു വ​ലി​യ ഉ​പ​കാ​ര​മാ​കും. റെ​യി​ൽ​വെ​യു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന പ​ദ്ധ​തി കൂ​ടി​യാ​യി ഇ​തു മാ​റും. കൊ​ച്ചു​വേ​ളി വ​രെ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ഈ ​ട്രെ​യി​ൻ പോ​കു​ന്ന​ത്.

ആ​ർ​സി​സി​യി​ലേ​ക്കും മ​റ്റു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തു പോ​കു​ന്ന രോ​ഗി​ക​ൾ ഇ​തു​കാ​ര​ണം വ​ലി​യ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ക​യാ​ണ്. ഈ ​ട്രെ​യി​ൻ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ വ​രെ നീ​ട്ടി​യാ​ലേ പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ടു​ക​യു​ള്ളൂ. എ​ന്നാ​ൽ അ​വി​ടെ നി​ർ​ത്തി​യി​ടാ​ൻ സ്ഥ​ല​മി​ല്ലെ​ന്നാ​ണ് റെ​യി​ൽ​വെ കാ​ര​ണ​മാ​യി പ​റ​ഞ്ഞ​ത്. അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ നാ​ഗ​ർ​കോ​വി​ൽ വ​രെ​യോ അ​ല്ലെ​ങ്കി​ൽ പു​തു​താ​യി നി​ർ​മി​ക്കു​ന്ന നേ​മം ടെ​ർ​മി​ന​ൽ വ​രെ​യോ നീ​ട്ടി പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​ന്പൂ​രി​ന്‍റെ ടൂ​റി​സ​ത്തി​നു ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യ നി​ല​ന്പൂ​ർ -ഷൊ​ർ​ണൂ​ർ പാ​ത​യി​ൽ വി​സ്റ്റാ ഡോം ​ടൂ​റി​സ്റ്റ് കോ​ച്ച് എ​ത്ര​യും പെ​ട്ടെ​ന്ന് ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

വാ​ണി​യ​ന്പ​ലം, തു​വൂ​ർ, മേ​ലാ​റ്റൂ​ർ, പ​ട്ടി​ക്കാ​ട് സ്റ്റേ​ഷ​നു​ക​ളി​ൽ പ്ലാ​റ്റ്ഫോ​മു​ക​ൾ വി​പു​ലീ​ക​രി​ക്ക​ണം. തി​രു​ച്ചി-​പാ​ല​ക്കാ​ട് ഫാ​സ്റ്റ് പാ​സ​ഞ്ച​ർ നി​ല​ന്പൂ​രി​ലേ​ക്കു കൂ​ടി നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചു. കൂ​ടാ​തെ നി​ര​വ​ധി യാ​ത്ര​ക്കാ​ർ ടി​ക്ക​റ്റെ​ടു​ക്കാ​തെ യാ​ത്ര ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. ഇ​ത് പ​രി​ഹ​രി​ക്കാ​നു​ള്ള ചെ​ക്കി​ംഗ് യൂ​ണി​റ്റ് വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.