വീ​ട് പു​ന​ർ​നി​ർ​മി​ക്കാ​ൻ സ​ഹാ​യം ന​ൽ​കി
Thursday, September 19, 2019 12:18 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ:​ പ്ര​ള​യ​ത്തി​ൽ വീ​ട് ത​ക​ർ​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ വ​ലി​യ​ങ്ങാ​ടി​യി​ലെ ഒ​രു കു​ടും​ബ​ത്തി​നു വീ​ട് പു​ന​ർ​നി​ർ​മി​ക്കാ​ൻ സ​ഹാ​യം ന​ൽ​കി. പ്ര​സന്‍റേഷ​ൻ സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ (പി​ഒ​എ​സ്എ)​യാ​ണ് ധ​ന​സ​ഹാ​യം ന​ൽ​കി​യ​ത്. എ​ഡി​എം എ​ൻ.​എം. മെ​ഹ​റ​ലി തു​ക കൈ​മാ​റി.

സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്‍റ് അ​നി​ൽ ജോ ​ഫി​ലി​പ്പ്, സെ​ക്ര​ട്ട​റി വി​ന​യ് വേ​ണു​ഗോ​പാ​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഒ​മ​ർ ഷെ​രീ​ഫ്, ഹ​നി​സു​ദീ​ൻ, ഫെ​സീ​ന, മു​ഹ​മ്മ​ദ​ലി, നി​ഷ, ട്രീ​സ, തു​ള​സി എ​ന്നി​വ​രും സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ സി​സ്റ്റ​ർ നി​ത്യ ജോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ശി​ഹാ​ബ് ആ​ലി​ക്ക​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം ഒ​ക്ടോ​ബ​ർ അ​ഞ്ചി​ലേ​ക്കു മാ​റ്റി​യ​താ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.