ചാ​ലി​യാ​ർ റി​വ​ർ പാ​ഡി​ലി​ന് ഇ​ന്ന് തു​ട​ക്കം
Friday, September 20, 2019 12:41 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​റി​നെ സം​ര​ക്ഷി​ക്കാ​നും ജ​ല​സാ​ഹ​സി​ക വി​നോ​ദ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മാ​യി ന​ട​ത്തു​ന്ന ദീ​ർ​ഘ​ദൂ​ര ക​യാ​ക്കി​ംഗ് യാ​ത്ര ചാ​ലി​യാ​ർ റി​വ​ർ പാ​ഡി​ലി​ന് ഇ​ന്ന് നി​ല​ന്പൂ​രി​ൽ തു​ട​ക്ക​മാ​വും. കേ​ര​ള ടൂ​റി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജെ​ല്ലി​ഫി​ഷ് വാ​ട്ട​ർ സ്പോ​ർ​ട്സ് ക്ല​ബ്ബാ​ണ് യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​വി​ധ ത​രം ക​യാ​ക്കു​ക​ളി​ലും സ്റ്റാ​ൻ​ഡ് അ​പ്പ് പാ​ഡി​ലി​ലും പാ​യ്‌വ​ഞ്ചി​യി​ലു​മാ​യി സാ​ഹ​സി​ക​മാ​യി ന​ട​ത്തു​ന്ന ബോ​ധ​വ​ൽ​ക​ര​ണ യാ​ത്ര ആ​റാം ത​വ​ണ​യാ​ണ് ന​ട​ത്തു​ന്ന​ത്.
ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​നു നി​ല​ന്പൂ​ർ മാ​ന​വേ​ദ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂളി​ന് സ​മീ​പ​ത്തു​ള്ള ക​ട​വി​ൽ നി​ന്നാ​ണ് യാ​ത്ര ആ​രം​ഭി​ക്കു​ക. യാ​ത്ര​യു​ടെ ഫ്ളാ​ഗ് ഓ​ഫ് ക​ർ​മ്മം പി​വി അ​ബ്ദു​ൽ വ​ഹാ​ബ് എം​പി നി​ർ​വ​ഹി​ക്കും. പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ദ്മി​നി ഗോ​പി​നാ​ഥ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.
ഞാ​യ​റാ​ഴ്ച്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​നു ചെ​റു​വ​ണ്ണൂ​രി​ലെ ജെ​ല്ലി​ഫി​ഷ് വാ​ട്ട​ർ സ്പോ​ർ​ട്സ് ക്ല​ബ്ബി​ൽ യാ​ത്ര സ​മാ​പി​ക്കും.​ഇ​ന്ത്യ, സിം​ഗ​പ്പൂ​ർ, മ​ലേ​ഷ്യ, കാ​ന​ഡ, ഫ്രാ​ൻ​സ് തു​ട​ങ്ങി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും നൂ​റോ​ളം ആ​ളു​ക​ൾ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കും.