ഏ​ക​ദി​ന​ പ​ഠ​ന​ശി​ബി​രം സം​ഘ​ടി​പ്പി​ച്ചു
Friday, September 20, 2019 12:42 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ൻ ജി​ല്ല​യി​ലെ സി​ബി​എ​സ്ഇ പ​ത്താം ത​രം ഫി​സി​ക്സ് അ​ധ്യാ​പ​ക​ർ​ക്ക് ന്ധ​സി​ബി​എ​സ്ഇ നൂ​ത​ന മൂ​ല്യ നി​ർ​ണ​യ​വും പ​ഠാ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ഏ​ക​ദി​ന​പ​ഠ​ന​ശി​ബി​രം സം​ഘ​ടി​പ്പി​ച്ചു. മ​ഞ്ചേ​രി ബെ​ഞ്ച്മാ​ർ​ക്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ന​ട​ത്തി​യ പ​രി​പാ​ടി കേ​ര​ള സ​ഹോ​ദ​യ കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ബി​എ​സ്ഇ പ​ത്താം ത​രം ഫി​സി​ക്സ് പ​രീ​ക്ഷ ഘ​ട​ന​മാ​റ്റം​പ​ഠ​ന​ശി​ബി​ര​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. സ​ഹോ​ദ​യ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ർ​മ​ല ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബെ​ഞ്ച്മാ​ർ​ക്സ് സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ സു​ഭാ​ഷ് പു​ളി​ക്ക​ൽ പ​ഠ​ന​ശി​ബി​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി, സ്കൂ​ൾ മാ​നേ​ജി​ങ് ട്ര​സ്റ്റി സി.​സി.​ഉ​സ്മാ​ൻ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ശി​ല്പ ജോ​ണി, ടി​ന ഖ​ലീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വൈ​കു​ന്നേ​രം ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഹി​ന്ദു​സ്ഥാ​ൻ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് സം​സ്ഥാ​ന ചീ​ഫ് ക​മ്മീ​ഷ​ണ​ർ എം.​അ​ബ്ദു​ൽ നാ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്ക​ൾ വി​ത​ര​ണം ചെ​യ്തു. ജി​ല്ല​യി​ലെ വി​വി​ധ സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ൽ നി​ന്ന് 40 അ​ധ്യാ​പ​ക​ർ ശി​ല്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്തു.