പോ​ളി ടെ​ക്നി​ക് കോളജ് യൂണിയൻ: എം​എ​സ്എ​ഫിനും മു​ന്ന​ണി​ക്കും വൻവിജയം
Saturday, September 21, 2019 12:35 AM IST
മ​ല​പ്പു​റം: ഇ​ന്ന​ലെ ന​ട​ന്ന സം​സ്ഥാ​ന​ത്തെ പോ​ളി ടെ​ക്നി​ക് കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ൽ എം​എ​സ്എ​ഫി​നും മു​ന്ന​ണി​ക്കും വ​ൻ​വി​ജ​യം നേ​ടാ​ൻ ക​ഴി​ഞ്ഞു. മ​ല​പ്പു​റം ജി​ല്ല​യി​ൽ ഇ​ല​ക്ഷ​ൻ ന​ട​ക്കു​ന്ന അ​ഞ്ച് പോ​ളി ടെ​ക്നി​ക് കോ​ള​ജു​ക​ളി​ൽ മൂ​ന്നും എം​എ​സ്എ​ഫും മു​ന്ന​ണി​യും തൂ​ത്തു​വാ​രി.
തി​രൂ​രി​ലെ എ​സ്എ​സ്എം പോ​ളി​ടെ​ക്നി​ക് കോ​ള​ജ്, മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി ടെ​ക്നി​ക് കോ​ളേ​ജ്, തി​രു​ര​ങ്ങാ​ടി അ​വു​ക്കാ​ദ​ർ​ക്കു​ട്ടി ന​ഹാ സാ​ഹി​ബ് ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി ടെ​ക്നി​ക് കോ​ളജു​ക​ളി​ൽ എം​എ​സ്എ​ഫ് മു​ന്ന​ണി​യാ​യും യൂ​ണി​യ​ൻ നേ​ടി. എ​സ്എ​ഫ്ഐ വ​ർ​ഷ​ങ്ങ​ളാ​യി കു​ത്ത​ക​യാ​ക്കി വ​ച്ചി​രു​ന്ന തി​രു​ര​ങ്ങാ​ടി പോ​ളി ടെ​ക്നി​ക്ക് കോ​ള​ജ് എ​സ്എ​ഫ്ഐ​യി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തു. പെ​രി​ന്ത​ൽ​മ​ണ്ണ അ​ങ്ങാ​ടി​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​യി​ൽ എം​എ​സ്എ​ഫും മു​ന്ന​ണി​യും വ​ലി​യ മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തി​യ​ത്.
എ​സ്എ​ഫ്ഐ ന​ട​ത്തു​ന്ന അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തെ കാ​ന്പ​സു​ക​ളി​ൽ വി​ദ്യ​ർ​ത്ഥി​ക​ൾ കാ​ന്പ​സു​ക​ളി​ൽ നി​ന്ന് പു​റം ത​ള്ളു​ന്ന കാ​ഴ്ച്ച​യാ​ണ് ക​ഴി​ഞ്ഞ കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​ന്ന​ലെ ന​ട​ന്ന പോ​ളി ടെ​ക്നി​ക് കോ​ള​ജി​ലെ ഇ​ല​ക്ഷ​ൻ റി​സ​ൾ​ട്ട് വ​ന്ന​തോ​ടെ കാ​ണാ​ൻ പ​റ്റു​ന്ന​തെ​ന്ന് എം​എ​സ്എ​ഫ് മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റി​യാ​സ് പു​ൽ​പ്പ​റ്റ​യും ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ബീ​ർ മു​തു​പ​റ​ന്പും സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.