പാ​ഠം ഒ​ന്ന് പാ​ട​ത്തേ​ക്ക് ; നടീൽ ഉത്സവം ആവേശമായി
Saturday, September 21, 2019 12:36 AM IST
എ​ട​ക്ക​ര: സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പും കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന പാ​ഠം ഒ​ന്ന് പാ​ട​ത്തേ​ക്ക് പ​ദ്ധ​തി​യു​ടെ നി​ല​ന്പൂ​ർ ബ്ളോ​ക്ക് ത​ല ന​ടീ​ൽ ഉ​ത്സ​വം മൂ​ത്തേ​ട​ത്ത് ന​ട​ന്നു.
പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് സ്കൂ​ളു​ക​ളി​ലെ കാ​ർ​ഷി​ക ക്ള​ബു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ളി​ൽ കൃ​ഷി​യോ​ടു​ള്ള താ​ത്​പ​ര്യം വ​ർ​ധി​പ്പി​ക്കു​കയും കൃ​ഷി ചെ​യ്യാ​ൻ പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ക​യു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
ഓ​രോ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ചു​രു​ങ്ങി​യ​ത് അ​ന്പ​ത് സെ​ന്‍റ് സ്ഥ​ല​ത്തെ​ങ്കി​ലും നെ​ൽ​കൃ​ഷി ചെ​യ്യാ​ൻ കാ​ർ​ഷി​ക ക്ള​ബു​ക​ൾ വ​ഴി കൃ​ഷി ഭ​വ​നു​ക​ൾ പ്രോ​ത്സാ​ഹ​നം ന​ൽ​കും. പ​ദ്ധ​തി​യു​ടെ നി​ല​ന്പൂ​ർ ബ്ലോ​ക്ക് ത​ല ഞാ​റ് ന​ടീ​ൽ മൂ​ത്തേ​ടം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​രു​ത​ങ്ങാ​ട് പാ​ട​ശേ​ഖ​ര​ത്തി​ൽ ന​ട​ന്നു. ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ട​ന്ന ന​ടീ​ലിന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം സെ​റീ​ന മു​ഹ​മ്മ​ദാ​ലി നി​ർ​വ​ഹി​ച്ചു.
മൂ​ത്തേ​ടം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മൂ​ത്തേ​ടം ഫാ​ത്തി​മ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, പാ​ല​ട് ഇ​എം​ഒ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, എ​ട​ക്ക​ര ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, നാ​രോ​ക്കാ​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ കാ​ർ​ഷി​ക ക്ള​ബ് വി​ദ്യാ​ർ​ഥി​ക​ളും എ​സ്.​പി.​സി, എ​ൻ.​എ​സ്.​എ​സ്, റെ​ഡ് ക്രോ​സ്, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് എ​ന്നി​വ​യി​ലെ വി​ദ്യാ​ർ​ഥി​ക​ളും ന​ടീ​ൽ ഉ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്തു. മൂ​ത്തേ​ടം ജി​എ​ച്ച്എ​സ്എ​സി​ലെ എ​സ്എം​സി ചെ​യ​ർ​മാ​ൻ മു​സ്ത​ഫ് വ​ലി​യാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ല​ന്പൂ​ർ എ​ഡി​എ എ​മി പോ​ൾ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ബ്ലോക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​ഇ​ൽ​മു​ന്നി​സ, ഫാ​ത്തി​മ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ര​വീ​ന്ദ്ര​ൻ പി​ള്ള, ഗ​ഫൂ​ർ ക​ല്ല​റ, കൃ​ഷി ഓ​ഫീ​സ​ർ രേ​ഷ്മ, മൂ​ത്തേ​ടം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് അ​ബ്ദു​ൽ അ​സീ​സ്, കെ.​എം.​റ​മീ​ന, എ​സ്എം​സി വൈ​സ് ചെ​യ​ർ​മാ​ൻ എ.​പി.​ശി​ഹാ​ബ്, ഫാ​ത്തി​മ കോ​ള​ജ് സി​ഇ​ഒ ആ​ന്‍റോ എ​ട​ക്ക​ള​ത്തൂ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.
അ​ധ്യാ​പ​ക​രാ​യ കെ.​മു​ഹ​മ്മ​ദ് റ​സാ​ഖ്, ര​മ്യ, അ​സ്ക്ക​ർ, റ​സി​യ, ഷ​ബാ​ന, രാ​ജേ​ഷ്, മ​നോ​ജ്, ബു​ഷ്റ, നി​ഷി​ദ കോ​ട്ടൂ​ർ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ശ്രീ​ജ​യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.