ജ​യി​ൽ ക്ഷേ​മ ദി​നാ​ഘോ​ഷം നടത്തി
Sunday, October 13, 2019 12:06 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ജ​യി​ലി​ൽ ജ​യി​ൽ ക്ഷേ​മ ദി​നാ​ഘോ​ഷം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​യി​ൽ ത​ട​വു​കാ​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണ​വും വി​വി​ധ മ​ത്സ​ര​ങ്ങ​ളും ന​ട​ത്തി. ത​ട​വു​കാ​രു​ടെ മാ​ന​സി​ക ഉ​ല്ലാ​സ​വും മ​ന:​പ​രി​വ​ർ​ത്ത​ന​വും ഉ​ദ്ദേ​ശി​ച്ചാ​ണ് സം​സ്ഥാ​ന ജ​യി​ൽ​വ​കു​പ്പ് ജ​യി​ലു​ക​ളി​ൽ ജ​യി​ൽ ക്ഷേ​മ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന​ത്.

മ​ഞ്ചേ​രി സ്പെ​ഷ​ൽ സ​ബ്ജ​യി​ൽ സൂ​പ്ര​ണ്ട് മു​ഹ​മ്മ​ദ് സി​യാ​ദ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ജ​യി​ൽ സൂ​പ്ര​ണ്ട് റ​ഷീ​ദ് അ​ഹ​മ്മ​ദ് എ​സ്എ, പെ​രി​ന്ത​ൽ​മ​ണ്ണ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഇ.​പി.​സി​ബി, സ്നേ​ഹി​താ സ​ർ​വീ​സ് പ്രൊ​വൈ​ഡ​ർ ഷി​ജി, സ​ബ് ജ​യി​ൽ അ​സി​സ്റ്റ​ന്‍റ് സൂ​പ്ര​ണ്ട്, ഇ.​കൃ​ഷ്ണ​ദാ​സ്, ലീ​ഗ​ൽ അ​ഡ്വൈ​സ​ർ ഇ​ന്ദി​ര നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജ​യി​ൽ ത​ട​വു​കാ​ർ​ക്ക് ബോ​ധ​വ​ൽ​ക​ര​ണ​വും വി​വി​ധ മ​ത്സ​ര​ങ്ങ​ളും ന​ട​ത്തി. ജ​യി​ൽ അ​ന്തേ​വാ​സി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. ഉ​ണ്ണി പെ​രി​ന്ത​ൽ​മ​ണ്ണ​യു​ടെ മി​മി​ക്രി​യും ഉ​ണ്ടാ​യി​രു​ന്നു.​സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രും ജ​യി​ൽ ക്ഷേ​മ ദി​നാ ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു.