മൗ​ലാ​ന ഐ​വി​എ​ഫ് വ​ന്ധ്യ​താ നി​വാ​ര​ണടെ​സ്റ്റ്യൂ​ബ് ബേ​ബി ചി​കി​ത്സാ ക്യാ​ന്പ്
Sunday, October 13, 2019 12:06 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മൗ​ലാ​ന ആ​ശു​പ​ത്രി​യി​ലെ വ​ന്ധ്യ​താ​നി​വാ​ര​ണ​ചി​കി​ത്സാ വി​ഭാ​ഗ​മാ​യ മൗ​ലാ​ന ഐ​വി​എ​ഫി​ന്‍റെ 14-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​സം​തോ​റും ന​ട​ത്തി​വ​രു​ന്ന സൗ​ജ​ന്യ​വ​ന്ധ്യ​താ നി​വാ​ര​ണ​പ​രി​ശോ​ധ​ന ക്യാ​ന്പു​ക​ളു​ടെ ഈ ​മാ​സ​ത്തെ ക്യാ​ന്പ് 27നു ​രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ ഉ​ച്ച​യ്ക്ക് ഒന്ന് വ​രെ മൗ​ലാ​ന ഐ​വി​എ​ഫി​ൽ വ​ച്ചു ന​ട​ക്കും. ക്യാ​ന്പി​ൽ ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന, അ​ൾ​ട്രാ സ്കാ​നിം​ഗ്, എ​ന്നി​വ സൗ​ജ​ന്യ​മാ​യും മ​റ്റു ര​ക്ത​പ​രി​ശോ​ധ​ന​ക​ൾ, തു​ട​ർ ചി​കി​ത്സ​ക​ൾ, എ​ന്നി​വ​യ്ക്ക് ഇ​ള​വു​ക​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. അ​മേ​രി​ക്ക​യി​ലെ പീ​റ്റ്്സ് ബ​ർ​ഗ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് വ​ന്ധ്യ​താ നി​വാ​ര​ണ, താ​ക്കോ​ൽ​ദ്വാ​ര​ശ​സ്ത്ര​ക്രി​യ​ക​ളി​ലെ നൂ​ത​ന​ചി​കി​ത്സാ രീ​തി​ക​ളി​ൽ ഉ​യ​ർ​ന്ന പ​രി​ശീ​ല​നം ക​ഴി​ഞ്ഞെ​ത്തി​യ മൗ​ലാ​ന ഐ​വി​എ​ഫ് യൂ​ണി​റ്റ് ഒ​ന്നി​ലെ മേ​ധാ​വി ഡോ.​റി​യാ​സ് അ​ലി, യൂ​ണി​റ്റ് ര​ണ്ടി​ലെ മേ​ധാ​വി ഡോ.​സ്മി​താ ഭാ​സ്ക​ർ എ​ന്നി​വ​ർ ക്യാ​ന്പി​ൽ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​താ​ണ്. വി​വ​ര​ങ്ങ​ൾ​ക്ക്-04933262149.