കാ​ട്ടു​പ​ന്നി​ നെ​ൽ​കൃ​ഷി ന​ശി​പ്പി​ച്ചു
Monday, October 14, 2019 12:01 AM IST
കാ​ളി​കാ​വ്: വി​ള​വെ​ടു​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കേ ഉ​ദ​രം​പൊ​യി​ൽ പാ​ട​ശേ​ഖ​ര​ത്തി​ൽ കാ​ട്ടു​പ​ന്നി​ക​ൾ വ​ൻ​തോ​തി​ൽ നെ​ൽ​കൃ​ഷി ന​ശി​പ്പി​ച്ചു. ജൈ​വ വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് മി​ക​ച്ച പ​രി​ച​ര​ണം ന​ൽ​കി​യ​തി​നാ​ൽ ന​ല്ല വി​ള​വാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​താ​ണ് കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. നാ​ല​ര മാ​സം കൊ​ണ്ടു കൊ​യ്തെ​ടു​ക്കാ​വു​ന്ന ’ഉ​മ’ നെ​ല്ലാ​ണ് കൃ​ഷി ചെ​യ്തി​രു​ന്ന​ത്.
കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ന​ഷ്ട​ങ്ങ​ൾ കാ​ര​ണം ക​ർ​ഷ​ക​ർ ഈ ​രം​ഗ​ത്ത​ത്തു നി​ന്നു പി​ൻ​മാ​റി​യ​പ്പോ​ഴും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും പ്രോ​ത്സാ​ഹ​ന​ത്തി​ൽ ആ​റു ക​ർ​ഷ​ക​രാ​ണ് പി​ടി​ച്ചു​നി​ന്ന​ത്. കൃ​ഷി​പ്പ​ണി അ​റി​യാ​വു​ന്ന​വ​രെ ജോ​ലി​ക​ൾ​ക്കു ല​ഭി​ക്കാ​തെ പ്ര​യാ​സ​പ്പെ​ടു​ന്പോ​ഴും സ്വ​ന്ത​മാ​യ അ​ധ്വാ​ന​ത്തി​ലാ​ണ് ഞാ​റ് ന​ടീ​ലും കൊ​യ്ത്തു​മൊ​ക്കെ ന​ട​ത്തു​ന്ന​ത്.
കീ​ട​ങ്ങ​ളെ​യും പ്ര​ള​യ​ത്തെ​യും എ​ല്ലാം പ്ര​തി​രോ​ധി​ച്ച് കൃ​ഷി വി​ള​വെ​ടു​ക്കാ​നാ​വു​ന്ന അ​സ്ഥ​യി​ലെ​ത്തു​ന്പോ​ഴാ​ണ് വ​ന്യ​മൃ​ഗ​ശ​ല്യം ഉ​ണ്ടാ​യ​ത്. വി​ദ്യാ​ല​യ​ങ്ങ​ളി​ലും മ​റ്റും നെ​ൽ​കൃ​ഷി​ക്ക് സ​ർ​ക്കാ​ർ പ്രോ​ൽ​സാ​ഹ​നം ന​ൽ​കു​ന്പോ​ൾ നി​ല​വി​ലെ ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി നി​ല​നി​ർ​ത്താ​നു​ള്ള സാ​ഹ​ച​ര്യ​വും ഒ​രു​ക്കേ​ണ്ട​തു​ണ്ട്. കൃ​ഷി ന​ശി​പ്പി​ക്കു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ തു​ര​ത്തി വി​ടാ​ൻ നി​യ​മം ഉ​ണ്ടെ​ങ്കി​ലും അ​തി​ലെ സ​ങ്കീ​ർ​ണ​ത​ക​ൾ ഭ​യ​ന്നു ക​ർ​ഷ​ക​ർ അ​തി​നു മു​തി​രാ​റി​ല്ല. ടി.​സി അ​ബ്ദു​ൾ ല​ത്തീ​ഫ് മാ​സ്റ്റ​ർ, വാ​രി​യ​ക്കു​ണ്ടി​ൽ മു​ഹ​മ്മ​ദ് എ​ന്ന കു​ഞ്ഞാ​പ്പ, ഞാ​റ​ക്കാ​ട​ൻ ഇ​സ്ഹാ​ഖ്, ചു​ള്ളി​ക്കു​ള​ത്ത് പാ​ത്തു​ട്ടി, പ​നോ​ളി സു​ഭ​ദ്ര, ഞാ​റ​ക്കാ​ട​ൻ ഹം​സ എ​ന്നി​വ​രു​ടെ നെ​ൽ​കൃ​ഷി​യാ​ണ് പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച​ത്. ഇ​തോ​ടെ സ്വ​ന്തം അ​ധ്വാ​ന​ത്തി​നു പു​റ​മെ ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. ഇ​നി ര​ണ്ടാം വി​ള കൃ​ഷി​യി​റ​ക്ക​ണോ​യെ​ന്ന ആ​ലോ​ച​ന​യി​ലാ​ണ് ക​ർ​ഷ​ക​ർ.