ഉ​രു​ൾ​പൊ​ട്ട​ൽ: എ​ട്ടു കു​ടും​ബ​ത്തി​നു ഭൂ​മി ന​ൽ​കി വ​ണ്ടൂ​ർ അ​ബ്ദു​റ​ഹ്മാ​ൻ
Monday, October 14, 2019 12:03 AM IST
എ​ട​ക്ക​ര: ഓ​ഗ​സ്റ്റ് എ​ട്ടി​നു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ പാ​താ​റി​ൽ കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ട്ട​ എ​ട്ടു കു​ടും​ബ​ത്തി​നു വീ​ട് വ​യ്ക്കാ​ൻ അ​ഞ്ച് സെ​ന്‍റ് ഭൂ​മി വീ​തം ന​ൽ​കി. വ​ണ്ടൂ​ർ സ്വ​ദേ​ശി അ​ബ്ദു​റ​ഹ്മാ​ൻ എ​ന്ന സി.​എം ബാ​ബു​വാ​ണ് പാ​താ​ർ മു​ട്ടി​പ്പാ​ലം റോ​ഡി​നു ചേ​ർ​ന്നു​ള്ള ത​ന്‍റെ നാ​പ്പ​ത്തി​ര​ണ്ട് സെ​ന്‍റ് സ്ഥ​ലം എ​ട്ടു കു​ടും​ബ​ങ്ങ​ൾ​ക്കാ​യി വീ​തി​ച്ചു ന​ൽ​കി​യ​ത്. തി​രൂ​ർ സ്വ​ദേ​ശി​യാ​യ അ​ബ്ദു​ൾ ഷു​ക്കൂ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ട്ടു കു​ടും​ബ​ങ്ങ​ൾ​ക്കു കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​നു കു​ഴ​ൽ കി​ണ​റും ത​യാ​റാ​ക്കി. മൂ​ന്നു വീ​ടു​ക​ൾ നി​ർ​മി​ക്കാ​ൻ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ത​യാ​റാ​യി​ട്ടു​ണ്ട്. പാ​താ​ർ അ​ലീ​മു​സ്വി​ബി​യാ​ൻ മ​ദ്ര​സ​യി​ൽ ന​ട​ന്ന സ​നേ​ഹ​കൈ​മാ​റ്റ ച​ട​ങ്ങ് മ​ഞ്ചേ​രി അ​പ്പോ​ള സ​നാ​യ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഉ​മ​ർ മു​സ്ലി​യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​ക​രു​ണാ​ക​ര​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി സു​ഗ​ത​ൻ, മി​സ്ഹ​ബ് ത​ങ്ങ​ൾ തി​രൂ​ർ, ടി. ​മൊ​യ്തു​ട്ടി ഹാ​ജി, വാ​ർ​ഡ് മെം​ബ​ർ ബ​ർ​ത്തി​ല ബേ​ബി, ക​ല്ലി​ങ്ങ​ൽ അ​ല​വി​ഹാ​ജി, മൂ​ർ​ക്ക​ൻ ഉ​ണ്ണി മൊ​യ്തീ​ൻ, അ​ബൂ​ബ​ക്ക​ർ കൊ​ട​ക്കാ​ട്ട്, ആ​ലി​ക്കു​ട്ടി പൂ​ക്കോ​ട​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. മു​ഹ​മ്മ​ദ് ഫൈ​സി പാ​താ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.