മേ​ലാ​റ്റൂ​ർ ഉ​പ​ജി​ല്ല ശാ​സ്ത്രോ​ത്സ​വം
Tuesday, October 15, 2019 12:28 AM IST
ക​രു​വാ​ര​കു​ണ്ട്: മേ​ലാ​റ്റൂ​ർ ഉ​പ​ജി​ല്ല ശാ​സ്ത്രോ​ത്സ​വം നാ​ളെ തു​ട​ങ്ങും. ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ കാ​പ്പ് ജി​എ​ച്ച്എ​സി​ലാ​ണ് ശാ​സ്ത്രോ​ത്സ​വം. ബു​ധ​നാ​ഴ്ച ഗ​ണി​ത​ത്തി​ന്‍റെ​യും സാ​മൂ​ഹ്യ​ശാ​സ്ത്ര​ത്തി​ന്‍റെ​യും മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.​വ്യാ​ഴാഴ്ച ശാ​സ്ത്രം, പ്ര​വൃ​ത്തി പ​രി​ച​യം മേ​ള​ക​ളാ​ണ് ന​ട​ക്കു​ക. ഐ​ടി ​മ​ത്സ​ര​ങ്ങ​ൾ വെ​ട്ട​ത്തൂ​ർ ജി​എ​ച്ച്എ​സ് എ​സി​ലാ​യി​രി​ക്കും. ര​ജി​സ്ട്രേ​ഷ​ൻ ഇന്ന് ന​ട​ക്കും.
നാളെ രാ​വി​ലെ പ​ത്തി​ന് മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ക്കും. ജി​ല്ല പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ വി.​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​നാ​കും. എ​ഇ​ഒ. ടി.​വി.​സോ​മ​സു​ന്ദ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വ്യാ​ഴാ​ഴ്ച വൈ​കുന്നേരം നാ​ലി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം വെ​ട്ട​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ വ​ള്ളി​യാം​ത​ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ റ​ഫീ​ഖ ബ​ഷീ​ർ സ​മ്മാ​ന​ദാ​നം ന​ട​ത്തും.
കാ​പ്പ് ജി​എ​ച്ച്എ​സി​ലെ ചി​ത്ര​ക​ലാ​ധ്യാ​പ​ക​ൻ ഉ​മ​ർ ഫാ​റൂ​ഖ് രൂ​പ​ക​ല്പ​ന ചെ​യ്ത ശാ​സ്ത്രോ​ത്സ​വം ലോ​ഗോ എച്ച്എം പി.​വേ​ണു​ഗോ​പാ​ല​ൻ പ്ര​കാ​ശ​നം ചെ​യ്തു. പി​ടി​എ ​പ്ര​സി​ഡ​ന്‍റ് പി.​വി.​ഷം​സു​ദ്ദീ​ൻ, പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ​ബ്രാ​ഹിം, സാ​ന്പ​ത്തി​ക ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പു​ത്ത​ൻ​കോ​ട്ടി​ൽ മ​ജീ​ദ്, എ​സ്എം​സി ചെ​യ​ർ​മാ​ൻ പി.​കെ.​മു​ഹ​മ്മ​ദാ​ലി ഹാ​ജി, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ വി.​ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.