സു​ര​ക്ഷ ശ​ക്ത​മാ​ക്കും; 24 മ​ണി​ക്കൂ​ർ പോലീസ് എ​യ്ഡ് പോ​സ്റ്റ് ഇ​ന്ന് മു​ത​ൽ
Tuesday, October 15, 2019 12:28 AM IST
മ​ല​പ്പു​റം: വ​ട്ട​പ്പാ​റ വ​ള​വി​ൽ അ​പ​ക​ട​മൊ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി​ക​ളു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം. റോ​ഡ് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മാ​ലി​കി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് ഇ​ന്ന് മു​ത​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. ഇ​ത് വ​ഴി ക​ട​ന്ന് പോ​കു​ന്ന മു​ഴു​വ​ൻ ടാ​ങ്ക​ർ ലോ​റി​ക​ളി​ലെ ഡ്രൈ​വ​ർ​മാ​ർ​ക്കും ബോ​ധ​വ​ത്ക​ര​ണം ന​ൽ​കും. എ​യ്ഡ് പോ​സ്റ്റി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ​തി​ന് ശേ​ഷ​മാ​യി​രി​ക്കും ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ക. വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള മു​ന്ന​റി​യി​പ്പ് നോ​ട്ടീ​സും ഡ്രൈ​വ​ർ​മാ​ർ​ക്ക് ന​ൽ​കും. ടാ​ങ്ക​ർ ലോ​റി​ക​ളി​ലെ ഡ്രൈ​വ​ർ​മാ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും ന​ൽ​കും. പ​രി​ശീ​ല​നം നേ​ടി​യ ഡ്രൈ​വ​ർ​മാ​ർ മാ​ത്ര​മേ വ​ട്ട​പ്പാ​റ വ​ഴി പോ​കാ​വൂ. ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ ര​ണ്ട് ഡ്രൈ​വ​ർ​മാ​ർ നി​ർ​ബ​ന്ധ​മാ​ണ്. ര​ണ്ട് ഡ്രൈ​വ​ർ​മാ​രി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്ക് പി​ഴ ഈ​ടാ​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. അ​ടു​ത്തി​ടെ ഉ​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളി​ലെ​ല്ലാം ഒ​രു ഡ്രൈ​വ​ർ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പി​ഴ ഈ​ടാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. രാ​ത്രി സ​മ​യ​ത്ത് ഡ്രൈ​വ​ർ​മാ​ർ ഉ​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ എ​യ്ഡ് പോ​സ്റ്റി​ൽ ക​ട്ട​ൻ ചാ​യ ന​ൽ​കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.
വി​വി​ധ ഭാ​ഷ​ക​ളി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്ഥാ​പി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.
ക​ഞ്ഞി​പ്പു​ര മു​ത​ൽ ഒ​രോ അ​ഞ്ഞൂ​റ് മീ​റ്റ​റി​ലും ബ്ലി​ങ്ക​റു​ക​ളും സ്ഥാ​പി​ക്കും. പ്ര​കാ​ശി​ക്കാ​ത്ത ഹൈ​മാ​സ്റ്റ് ലൈ​റ്റ് ഉ​ട​ൻ അ​റ്റ​കുറ്റ​പ്പ​ണി ന​ട​ത്താ​ൻ വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​ക്ക് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. വെ​ളി​ച്ച​ക്കു​റ​വ് പ​രി​ഹ​രി​ക്കാൻ കൂ​ടു​ത​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കും. റോ​ഡ​രി​കി​ൽ സി​സി​ടി​വി ക്യാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​നും തീ​രു​മാ​നി​ച്ചു.
വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ.​റു​ഫീ​ന, ജി​ല്ല പോ​ലീ​സ് മേ​ധാ​വി യു.​അ​ബ്ദു​ൽ ക​രീം, സ​ബ് ക​ള​ക്ട​ർ കെ.​എ​സ്.​അ​ഞ്ജു, എ​ഡി​എം എ​ൻ.​എം.​മെ​ഹ​റ​ലി, ആ​ർ​ടി​ഒ അ​നൂ​പ് വ​ർ​ക്കി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.