ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളുടെ സമരം 15-ാം ദിവസത്തിലേക്ക്
Tuesday, October 15, 2019 12:29 AM IST
പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​ന്പ​ലം പ​ഞ്ച​ായ​ത്തി​ലെ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​രം15 -ാം ദി​വ​സ​ത്തി​ലേ​ക്ക്. സമരം ചെയ്യുന്ന തൊ​ഴി​ലാ​ളി​ക​ൾ ബൈ​ക്ക് റാ​ലി ന​ട​ത്തി. യൂണി​യ​ൻ നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​ടി​പ്പാ​ട​ത്തി​ൽ നി​ന്ന് തു​ട​ങ്ങി പൂ​ക്കോ​ട്ടും​പാ​ട​ത്ത് സ​മാ​പി​ച്ചു. ക​ർ​ക്ഷ​ക​രു​മാ​യി പ​ല​വ​ട്ടം ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പ​ട്ട​തോ​ടെ​യാ​ണ് പ്ര​തി​ക്ഷേ​ധം ശ​ക്ത​മാ​ക്കി​യ​ത്.
ഇ​ത​ര സം​സ്ഥാ​ന​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പോ​ലും 1000 രൂപ വ​രെ കൂ​ലി കൊ​ടു​ക്കു​ന്പോ​ൾ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 471 രൂ​പ​യാ​ണ് കൂ​ലി. ഈ ​കൂ​ലി​ക്ക് ജോ​ലി ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്ന് യൂണി​യ​ൻ നേ​താ​ക്ക​ൾ ചു​ണ്ടി​ക്കാ​ട്ടി. കെ.​ടി. അ​ല​വി,കെ ​വാ​സു​ദേ​വ​ൻ, പി.​ടി.​അ​ബ്ദു​ള്ള, എ​ൻ.​ര​വീ​ന്ദ്ര​ൻ, കെ.​സു​രേ​ഷ് ബാ​ബു, വി​ജ​യ​ൻ, രാ​മ​ച​ന്ദ്ര​ൻ, എ.​പി.​ഇ​ബ്രാ​ഹിം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.