ഇ​ന്നും നാ​ളെ​യും യെ​ല്ലോ അ​ല​ർ​ട്ട്
Tuesday, October 15, 2019 12:31 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഇ​ന്നും നാ​ളെ​യും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​നി​രീ​ക്ഷ​ണ കേ​ന്ദ്രം യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. 0.1 മു​ത​ൽ 2.4മി​ല്ലി​മീ​റ്റ​ർ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണു​ള്ള​ത്.

ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് 20ന്

​പെ​രി​ന്ത​ൽ​മ​ണ്ണ: അ​ര​ക്കു​പ​റ​ന്പ് ഫ്ര​ണ്ട്സ് ചെ​സ് ഗാ​ല​റി​യും അ​ര​ക്കു​പ​റ​ന്പ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ലാ​മ​ത് ജി​ല്ലാ ഓ​പ്പ​ണ്‍ ചെ​സ്് ടൂ​ർ​ണ​മെ​ന്‍റ് 20ന് ​ന​ട​ക്കും.
അ​ര​ക്കു​പ​റ​ന്പ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. സീ​നി​യ​ർ, ജൂ​ണി​യ​ർ (അ​ണ്ട​ർ-15) വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ. വി​ജ​യി​ക​ൾ​ക്കു മൊ​ത്തം 21കാ​ഷ് പ്രൈ​സുകളും 11 ട്രോ​ഫി​ക​ളും ന​ൽ​കും.​താ​ത്പ​ര്യ​മു​ള്ള​വ​ർ 9744882449, 9847591038 ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

വൈ​റ്റ് കെ​യി​ൻ ദി​നാ​ച​ര​ണം

പെ​രി​ന്ത​ൽ​മ​ണ്ണ: കാ​ഴ്ച​വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വരെ​പ്പ​റ്റി സാ​മൂ​ഹി​ക ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി ഇ​ന്നു ലോ​ക​മെ​ങ്ങും വൈറ്റ് കെയിൻ ദി​ന​ം ആ​ച​രി​ക്കു​ന്നു.
ഇ​തോ​ട​നു​ബ​ന്ധി​ച്ച് വ​ള്ളി​ക്കാ​പ്പ​റ്റ കേ​ര​ള അ​ന്ധ​വി​ദ്യാ​ല​യ​വും രാ​മ​പു​രം ജെം​സ് കോ​ള​ജും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ​ത​ല ദി​നാ​ച​ര​ണം രാ​വി​ലെ ഒ​ന്പ​തിന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​റ്റ് കെ​യി​ൻ റാ​ലി, ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം, എ​ക്സി​ബി​ഷ​ൻ, സെ​മി​നാ​ർ, ഗാ​ന​മേ​ള തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ഹീ​ദ എ​ലി​ക്കോ​ട്ടി​ൽ, ഉ​മ്മ​ർ അ​റ​ക്ക​ൽ തു​ട​ങ്ങി​യവ​ർ പ​ങ്കെ​ടു​ക്കും.