വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ആ​ദി​വാ​സി​ക​ളു​ടെ താ​ത്പ​ര്യ​മ​നു​സ​രി​ച്ചെന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
Tuesday, October 15, 2019 12:31 AM IST
എ​ട​ക്ക​ര: മ​തി​ൽ​മൂ​ല​യി​ലെ ആ​ദി​വാ​സി​ക​ളു​ടെ താ​ത്പ​ര്യ​മ​നു​സ​രി​ച്ചാ​ണ് ക​ണ്ണം​കു​ണ്ടി​ൽ വീ​ടു​ക​ൾ നി​ർ​മ്മി​ക്കു​ന്ന​തെ​ന്ന് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി ഉ​സ്മാ​ൻ.
മൂ​ന്ന് ത​വ​ണ​യാ​യി ന​ട​ന്ന ഊരു​കൂ​ട്ട​ങ്ങ​ളി​ൽ ക​ണ്ണം​കു​ണ്ടി​ൽ നി​ർ​മി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന വീ​ടു​ക​ളു​ടെ നാ​ല് മാ​തൃ​ക​ക​ൾ ആ​ദി​വാ​സി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ൽ ആ​ദി​വാ​സി​ക​ൾ​ക്ക് ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട മാ​തൃ​ക​യ​നു​സ​രി​ച്ചാ​ണ് ഓ​ടി​ട്ട വീ​ടു​ക​ൾ തി​ര​ഞ്ഞെ​ടു​ത്ത​തും നി​ർ​മി​ക്കാ​ൻ ധാ​ര​ണ​യാ​യ​തും. ദേ​ശീ​യ ഗ്രാ​മീ​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഓ​രോ വീ​ടി​നും നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ന​ട​ത്തു​ന്ന​തി​ന് തൊ​ണ്ണൂ​റ് തൊ​ഴി​ൽ ദി​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.