അ​ധ്യാ​പ​ക​നെ​തിരേ ന​ട​പ​ടി​: ന​ഗ​ര​സ​ഭാ യോ​ഗ​ത്തി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു
Tuesday, October 15, 2019 12:31 AM IST
നി​ല​ന്പൂ​ർ: അ​ധ്യാ​പ​ക​നെ​തി​രേ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ പ്ര​മേ​യം. നി​ല​ന്പൂ​ർ ഗ​വ.​മാ​ന​വേ​ദ​ൻ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സാ​ദി​ഖ് എ​ന്ന അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ യോ​ഗ​ത്തി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ പി.​വി. ഹം​സ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തെ ശ്രീ​ജ ച​ന്ദ്ര​ൻ പി​ന്താ​ങ്ങി.
ക​ഴി​ഞ്ഞ ദി​വ​സം മാ​ന​വേ​ദ​ൻ സ്കൂ​ളി​ലെ പി​ടി​എ യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്പോ​ൾ അ​വരെയും ഭ​ര​ണ​സ​മി​തി​യേ​യും അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ സം​സാ​രി​ക്കു​ക​യും അ​ടു​ത്ത ദി​വ​സം ഫെ​യ്സ​്ബു​ക്കി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കെ​തിരേ മോ​ശ​മാ​യി പോ​സ്റ്റി​ടു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് അ​ധ്യ​പ​ക​നെ​തി​രേ​യു​ള്ള ആ​രോ​പ​ണം.
‌അ​തി​നാ​ൽ സ​ർ​വീ​സ് ച​ട്ട​ങ്ങ​ൾ പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും വാ​ർ​ത്ത പ്ര​ച​രി​പ്പി​ക്കു​ന്ന ഫോ​ണ്‍ പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.