പ്ര​തീ​ക്ഷ പ​ദ്ധ​തി കൂ​ടു​ത​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക്
Wednesday, October 16, 2019 12:23 AM IST
മ​ല​പ്പു​റം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നേ​തൃ​ത്വം ന​ൽ​കു​ന്ന പ്ര​തീ​ക്ഷ പ​ദ്ധ​തി കൂ​ടു​ത​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ തു​ട​രു​ന്ന​തി​നു പ്ര​തീ​ക്ഷ ജി​ല്ലാ അ​വ​ലോ​ക​ന യോ​ഗം തീ​രു​മാ​നി​ച്ചു. മാ​ന​സി​ക, ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി 2002ൽ ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തു​ട​ക്കം കു​റി​ച്ച പ​ദ്ധ​തി​യാ​ണ് പ്ര​തീ​ക്ഷ. ഇ​ത്ത​രം കു​ട്ടി​ക​ൾ​ക്കും അ​മ്മ​മാ​ർ​ക്കും ഏ​റെ ആ​ശ്വാ​സം ന​ൽ​കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡെ​കെ​യ​ർ സെ​ന്‍റ​റു​ക​ൾ.
സ്കൂ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഡെ​കെ​യ​റു​ക​ളി​ലെ​ത്തു​ന്ന കു​ട്ടി​ക​ളി​ൽ സോ​ഷ്യ​ൽ കൗ​ണ്‍​സി​ലിം​ഗി​ലൂ​ടെ ഉ​ണ്ടാ​കു​ന്ന മാ​റ്റം വി​വ​ര​ണാ​തീ​ത​മാ​ണ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​ത്തി വ​രു​ന്ന​ത്. ജി​ല്ല​യി​ലെ അ​വ​ശേ​ഷി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കൂ​ടി പ​ദ്ധ​തി ആ​രം​ഭി​ക്കാ​ൻ യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നോ​ട് ശി​പാ​ർ​ശ​ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗം പ്ര​സ​ഡി​ന്‍റ് എ.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​തീ​ക്ഷ ക​ണ്‍​വീ​ന​ർ സ​ലീം കു​രു​വ​ന്പ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ്പ്ര​സി​ഡ​ന്‍റ് സ​ക്കീ​ന പു​ൽ​പ്പാ​ട​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഉ​മ്മ​ർ അ​റ​ക്ക​ൽ, ഹാ​ജ​റു​മ്മ, അ​നി​ത കി​ഷോ​ർ, അം​ഗ​ങ്ങ​ളാ​യ സ​റീ​ന ഹ​സീ​ബ്, എം.​കെ റ​ഫീ​ഖ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ.​പി അ​ബ്ദു​ൾ ക​രീം, വി​നോ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.