വി​ദ്യാ​രം​ഗം സെ​മി​നാ​ർ സംഘടിപ്പിച്ചു
Wednesday, October 16, 2019 12:23 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വി​ദ്യാ​രം​ഗം ക​ലാ​വേ​ദി മ​ങ്ക​ട സ​ബ് ജി​ല്ലാ ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ‘സാ​ങ്കേ​തി​ക വി​ദ്യാ​കാ​ല​ത്തെ സാ​ഹി​ത്യം​’ വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ കു​ട്ടി​ക​ളി​ലെ ചി​ന്ത​ക​രു​ടെ സം​ഗ​മ​മാ​യി. മ​ങ്ക​ട ജി​എ​ച്ച്എ​സി​ൽ ന​ട​ന്ന സെ​മി​നാ​ർ മ​ങ്ക​ട ജി​എ​ച്ച്എ​സ് ഡ​പ്യൂ​ട്ടി എ​ച്ച്എം കെ.​പി.​റു​ഖി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​സ്ആ​ർ​ജി ക​ണ്‍​വീ​ന​ർ അ​ൻ​വ​ർ ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വഹിച്ചു. ഗൗ​രി ന​ന്ദ, ഹ​സ്ന ഷെ​റി​ൻ, വി.​ഹെ​ന്ന, വി​സ്മ​യ എ​ന്നി​വ​ർ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. 19ന് ​അ​ങ്ങാ​ടി​പ്പു​റം ത​ര​ക​ൻ ഹൈ​സ്കൂ​ളി​ൽ ന​ട​ക്കു​ന്ന പാ​ല​ക്കാ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ട്ട മേ​ഖ​ലാ സെ​മി​നാ​റി​ലേ​ക്ക് കൊ​ള​ത്തൂ​ർ എ​ൻ​എ​ച്ച്എ​സി​ലെ ഗൗ​രീ ന​ന്ദ​ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. യു​വ​എ​ഴു​ത്തു​കാ​രി​ക​ളാ​യ നൂ​റ വ​രി​ക്കോ​ട​ൻ, ലി​ജി​ഷ എ​ന്നി​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി അ​വ​താ​ര​ക​രു​മാ​യി സം​വ​ദി​ച്ചു.
സു​ധീ​ർ വെ​ങ്ങാ​ട്, അ​ഭി​ഷേ​ക്, മ​ഞ്ജു​ള, വി​ദ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സു​നി​ൽ പെ​ഴു​ങ്കാ​ട് സ്വാ​ഗ​ത​വും ടി.​സ​ജി​ത ന​ന്ദി​യും പ​റ​ഞ്ഞു.