കാ​ട്ടാ​ന​ കൃ​ഷി​യി​ട​ം ന​ശി​പ്പി​ച്ചു
Wednesday, October 16, 2019 12:25 AM IST
എ​ട​ക്ക​ര: മൂ​ത്തേ​ട​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി​യി​ട​ങ്ങ​ളി​ൽ വ്യാ​പ​ക നാ​ശം വി​ത​ച്ചു. മ​രം​വെ​ട്ടി​ച്ചാ​ൽ, നെ​ല്ലി​ക്കു​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കാ​ട്ടാ​ന​ക​ൾ നാ​ശം വി​ത​ച്ച​ത്. നെ​ല്ലി​ക്കു​ത്ത് പാ​ണ്ടി​ക്കാ​ട​ൻ മാ​നു​വി​ന്‍റെ പ​റ​ന്പി​ൽ സ്ഥാ​പി​ച്ച തൊ​ഴി​ലാ​ളി​ക​ളു​ടെ ഷെ​ഡ് പൂ​ർ​ണ​മാ​യും കാ​ട്ടാ​ന​ക്കൂ​ട്ടം ത​ക​ർ​ത്തു. നൂ​റോ​ളം റ​ബ​ർ മ​ര​ങ്ങ​ളും ന​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ന്പ​തു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. പി​ന്നീ​ട് നാ​ട്ടു​കാ​ർ പ​ട​ക്കം പൊ​ട്ടി​ച്ച് ആ​ന​ക്കൂ​ട്ട​ത്തെ തു​ര​ത്തി. എ​ന്നാ​ൽ തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​ത്തെ മു​ണ്ടോ​ട​ൻ നാ​ണി, മു​ണ്ടോ​ട​ൻ അ​യ​മു, പു​ലി​ക്ക​ട സെ​യ്ത് ഹാ​ജി എ​ന്നി​വ​രു​ടെ റ​ബ​ർ തോ​ട്ട​ത്തി​ലി​റ​ങ്ങി​യ വലിയ നാ​ശം വരുത്തി.
പൂ​ള​ക്ക​പ്പാ​റ ഫോ​റ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പ​മു​ള്ള റ​ബ​ർ തോ​ട്ട​ങ്ങ​ളി​ൽ പ​ല​തും ഇ​തി​ന​കം കാ​ട്ടാ​ന​ക​ൾ ത​ക​ർ​ത്തി​ട്ടു​ണ്ട്. ഒ​രാ​ഴ്ച​യാ​യി നെ​ല്ലി​ക്കു​ത്തി​ലും മ​ര​ത്തി​ൻ ക​ട​വി​ലും കാ​ട്ടാ​ന​ക്കൂ​ട്ടം നാ​ശം വി​ത​ക്കു​ക​യാ​ണ്.
പ​ടു​ക്ക വ​ന മേ​ഖ​ല​യി​ൽ നി​ന്നാ​ണ് ആ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഇ​വ​യെ ത​ട​യാ​ൻ വ​നം വ​കു​പ്പ് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല.
കാ​ട്ടാ​ന ശ​ല്യം പ​തി​വാ​യ​തോ​ടെ ജ​ന​ങ്ങ​ൾ തീ​രാ​ദു​രി​ത​ത്തി​ലാ​ണ്.