പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​പ്പി ജി​ദ്ദ ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ച്ചു
Wednesday, October 16, 2019 12:25 AM IST
എ​ട​ക്ക​ര: പ്ര​ള​യ​ത്തി​ൽ നാ​ശ​ന​ഷ്ടം നേ​രി​ട്ട പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​പ്പി ജി​ദ്ദ ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ച്ചു. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച സം​ഘം പു​ന​ര​ദ്ധാ​ര​ണ ത്തിന് സ​ഹാ​യ​ം ന​ൽ​കി.
ഉ​പ്പ​ട​യി​ൽ 160 ഓ​ളം കു​ടും​ബ​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ പു​ന​രു​ദ്ധാ​ര​ണം പോ​പ്പി ജി​ദ്ദ പ്ര​സി​ഡ​ന്‍റ് അ​ബു​ട്ടി പ​ള്ള​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​റു​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ ചെ​ല​വി​ലാ​ണ് കു​ടി​വെ​ള്ള പ​ദ്ധ​തി പു​നഃ​സ്ഥാ​പി​ക്കു​ന്ന​ത്. വാ​ർ​ഡ് അം​ഗം ത്രേ​സ്യാ​മ്മ ജോ​ർ​ജ് സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പോ​പ്പി ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ക്ബ​ർ പൂ​ങ്കു​ഴി, വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റ് നി​ഷാ​ദ് ചീ​രാ​ൻ തൊ​ടി​ക, പോ​പ്പി സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് മാ​നേ​ജ​ർ എ.​പി. ന​ജീ​ബ്, ഷൗ​ക്ക​ത്ത് വ​ര​ന്പ​ൻ​ക​ല്ല​ൻ, സു​നീ​ർ കീ​യ​ത്ത് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. വെ​ളു​ന്പി​യം​പാ​ടം പ്ര​ദേ​ശ​ത്തെ ജ​ല​നി​ധി പ​ദ്ധ​തി​ക്ക് വേ​ണ്ടി ഒ​രു ല​ക്ഷ​ത്തി ഇ​രു​പ​തി​നാ​യി​രം രൂ​പ​യും കു​ട്ടം​കു​ളം ജ​ല​നി​ധി​ക്ക് വേ​ണ്ടി എ​ണ്‍​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യും പോ​പ്പി ജി​ദ്ദ ന​ൽ​കി​യി​ട്ടു​ണ്ട്.
ഇ​തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ്ര​ള​യ​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച വീ​ടു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി വാ​സ​യോ​ഗ്യ​മാ​ക്കാ​ൻ അ​ഞ്ചു ല​ക്ഷ​ത്തോ​ളം രൂ​പ​യും പോ​പ്പി ജി​ദ്ദ അ​നു​വ​ദി​ച്ചി​രു​ന്നു.