എ​ട​ക്ക​ര​യി​ൽ ട​വ​ർ​ബാ​റ്റ​റി മോ​ഷ​ണം
Wednesday, October 16, 2019 12:27 AM IST
എ​ട​ക്ക​ര: മൊ​ബൈ​ൽ ട​വ​റി​ന് സ​മീ​പ​ത്തു നി​ന്നു ബാ​റ്റ​റി​ക​ൾ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. മൂ​ത്തേ​ടം മ​രം​വെ​ട്ടി​ച്ചാ​ലി​ലെ സ്വ​കാ​ര്യ ക​ന്പ​നി​യു​ടെ മൊ​ബൈ​ൽ ട​വ​റി​ൽ സ്ഥാ​പി​ച്ച 25 ബാ​റ്റ​റി​ക​ളാ​ണ് മോ​ഷ​ണം പോ​യ​താ​യി അ​ധി​കൃ​ത​ർ എ​ട​ക്ക​ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.
ഒ​രാ​ഴ്ച മു​ന്പാ​ണ് ബാ​റ്റ​റി​ക​ൾ മോ​ഷ​ണം പോ​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ക​ട​ത്തി​ക്കൊ​ണ്ടു പോ​കാ​ൻ ക​ഴി​യാ​തെ ചി​ല ബാ​റ്റ​റി​ക​ൾ ഉ​പേ​ക്ഷി​ച്ച​ നിലയിലും ക​ണ്ടെ​ത്തി.
ഒ​രു മാ​സം മു​ന്പ് ചു​ങ്ക​ത്ത​റ ത​ല​ഞ്ഞി​യി​ലു​ള്ള ബി​എ​സ്എ​ൻ​എ​ൽ ട​വ​റി​ൽ നി​ന്നു വ​ൻ​തു​ക വി​ല​യു​ള്ള ബാ​റ്റ​റി​ക​ൾ മോ​ഷ​ണം പോ​യി​രു​ന്നു. ഈ ​കേ​സി​ലും ഇ​തു​വ​രെ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ആ​ക്രി​ക്ക​ച്ച​വ​ട​ക്കാ​രെ​യും ട​വ​ർ ക​ന്പ​നി ജീ​വ​ന​ക്കാ​രെ​യും നി​രീ​ക്ഷിക്കുമെന്ന് പോ​ലീ​സ് അ​റി​യി​ച്ചു.