‘സ​ലാം ടു ​ക​ലാം’ സംഘടിപ്പിച്ചു
Wednesday, October 16, 2019 12:27 AM IST
നി​ല​ന്പൂ​ർ: ലോ​ക വി​ദ്യാ​ർ​ഥി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മ​ന്പാ​ട് ടാ​ണ സ്പ്രി​ംഗ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘സ​ലാം ടു ​ക​ലാം’ എ​ന്ന പേ​രി​ൽ നേ​തൃ​പ​രി​ശീ​ല​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.
ജി​ല്ല​യി​ലെ വി​വി​ധ സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ, സ്റ്റേ​റ്റ് ഹൈ​സ്കൂ​ളി​ലെ സ്കൂ​ൾ ലീ​ഡേ​ഴ്സി​നു വേ​ണ്ടി​യാ​ണ് പ​രി​ശീ​ല​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്. മു​ൻ രാ​ഷ്ട്ര​പ​തി എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ വി​ദ്യാ​ഭ്യാ​സ, നേ​തൃ​ത്വ വീ​ക്ഷ​ണ​ങ്ങ​ളെ ആ​ധാ​ര​മാ​ക്കി​യാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്. ക്യാ​ന്പി​ൽ ലൈ​ഫ് സ്കി​ൽ അ​ന്താ​രാ​ഷ്ട്ര പ​രീ​ശീ​ല​ക​ൻ സ​ന്തോ​ഷ് കു​മാ​ർ, അ​ന്താ​രാ​ഷ്ട്ര ലീ​ഡ​ർ​ഷി​പ്പ് പ​രി​ശീ​ല​ക​നും ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ് ഉ​ട​മു​മാ​യ ഡോ. ​തോ​മ​സ് ജോ​ർ​ജ്, കെ. ​തൊ​മ്മ​ൻ എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. നി​ല​ന്പൂ​ർ അ​മ​ൽ കോ​ള​ജ് അ​ഡ്വാ​ൻ​സ് സ്റ്റ​ഡീ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി.​എം. അ​ബ്ദു​ൾ ശാ​ക്കി​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.