ര​ാപക​ൽ സ​മ​രം ന​ട​ത്തി
Wednesday, October 16, 2019 12:27 AM IST
വ​ളാ​ഞ്ചേ​രി: വ​ട്ട​പ്പാ​റ​യി​ൽ നി​ര​ന്ത​ര​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​ര​മെ​ന്നോ​ണം ക​ഞ്ഞി​പ്പു​ര മൂ​ടാ​ൽ ബൈ​പാ​സ് ഉ​ട​ന​ടി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​സ്ലിം ലീ​ഗ് വ​ളാ​ഞ്ചേ​രി മു​നി​സി​പ്പ​ൽ ക​മ്മി​റ്റി രാ​പക​ൽ സ​മ​രം ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 10 ന് ആ​രം​ഭി​ച്ച സ​മ​രം മു​സ്ലിം ലീ​ഗ് കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്.​അ​ബൂ യൂ​സു​ഫ് ഗു​രു​ക്ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ​ട്ട​പ്പാ​റ​യി​ൽ ഗ്യാ​സ് ടാ​ങ്ക​ർ ലോ​റി​ക​ൾ നി​ര​ന്ത​ര​ം അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് ഒ​രു പ്ര​ദേ​ശ​ത്തെ​യാ​കെ ക​ടു​ത്ത ഭീ​തി​യി​ലും ദു​രി​ത​ത്തി​ലു​മാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എംഎ​ൽ​എ പ​റ​ഞ്ഞു. ഇ​തി​നു​ള്ള ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യ മൂ​ടാ​ൽ ബൈ​പാ​സ് പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്തര നടപടി സ്വീകരിക്ക​ണ​മെ​ന്നും എംഎ​ൽ​എ പ​റ​ഞ്ഞു.
ലീ​ഗ് മു​നി​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് അ​ന്പ​ല​ത്തി​ങ്ങ​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കു​റ്റി​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ത​വ​നാ​ട് മു​ഹ​മ്മ​ദ് കു​ട്ടി, വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ റു​ഫീ​ന തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.