വ​യ​നാ​ട് കു​റി​ച്യ​ർമ​ല എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ൽ നി​ഷേ​ധം: എം​പി​യു​ടെ വ​സ​തി​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Thursday, October 17, 2019 12:25 AM IST
നി​ല​ന്പൂ​ർ: വ​യ​നാ​ട് കു​റി​ച്യ​ർ​മ​ല എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ൽ നി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി​യു​ടെ വ​സ​തി​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. നി​ല​ന്പൂ​ർ ടി​ബി പ​രി​സ​ര​ത്തു നി​ന്ന് സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 200 ഓ​ളം തൊ​ഴി​ലാ​ളി​ക​ളാ​ണ് പ്ല​ക്കാ​ർ​ഡു​ക​ളും കൊ​ടി​ക​ളു​മേ​ന്തി വ​ഹാ​ബി​നെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് മാ​ർ​ച്ചി​ൽ അ​ണി​നി​ര​ന്ന​ത്.

ലേ​ബ​ർ ആ​ക്ട് ലം​ഘി​ക്കു​ന്ന ഉ​ട​മ​യ്ക്കെ​തിരേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, പാ​ടി​ക​ൾ താ​മ​സ യോ​ഗ്യ​മാ​ക്കു​ക, തോ​ട്ടം ന​ട​ത്തി​പ്പ് അ​റി​യു​ന്ന മാ​നേ​ജ​രെ നി​യ​മി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് എം​പി​യു​ടെ വ​സ​തി​യി​ലേ​ക്ക് നീ​ങ്ങി​യ മാ​ർ​ച്ച് ഒ​സി​കെ ഓ​ഡി​റ്റോ​റി​യ​ത്തി​ന് മു​ന്നി​ൽ പോ​ലീ​സ് ത​ട​ഞ്ഞു. കേ​ര​ള പ്ലാ​ൻ​റ്റേ​ഷ​ൻ ലേ​ബ​ർ ഫെ​ഡ​റേ​ഷ​ൻ സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ഗെ​ഗാ​റി​ൻ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. തൊ​ഴി​ലാ​ളി​ക​ളോ​ട് മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ രീ​തി​യി​ലാ​ണ് മാ​നേ​ജ്മെ​ന്‍റ് പെ​രു​മാ​റു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

പീ​വീ​സ് ഗ്രൂ​പ്പി​ന്‍റെ വ​യ​നാ​ട് ജി​ല്ല​യി​ലെ ചെ​ന്പ്ര എ​സ്റ്റേ​റ്റി​ലി​ല്ലാ​ത്ത തൊ​ഴി​ൽ നി​ഷേ​ധം കു​റി​ച്യ​ർ എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മേ​ൽ കെ​ട്ടി​വയ്ക്കു​ന്ന​തി​ന്‍റെ കാ​ര്യം അ​ബ്ദു​ൾ വ​ഹാ​ബ് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

എ​സ്റ്റേ​റ്റി​ൽ നി​ന്നും വ​രു​മാ​ന​മി​ല്ലെ​ന്ന് കാ​ര​ണം പ​റ​യു​ന്ന ഉ​ട​മ​ക​ൾ ആ​റു​വ​ർ​ഷ​മാ​യി തോ​ട്ട​ത്തി​ൽ വ​ള​പ്ര​യോ​ഗം പോ​ലും ന​ട​ത്തി​യി​ട്ടി​ല്ല. സ​മ​ര​ത്തി​ലെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീക​രി​ക്കാ​ൻ മാ​നേ​ജ്മെ​ന്‍റ് ത​യാ​റാ​യി​ല്ലെ​ങ്കി​ൽ പീ​വീ​സ് സ്കൂ​ളി​ലേ​ക്കും പീ​വീ​സ് ഗ്രൂ​പ്പി​ന്‍റെ മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും സ​മ​രം വ്യാ​പി​പ്പി​ക്കും. വ​യ​നാ​ട് ക​ള​ക്ട​റേ​റ്റി​ലേ​ക്കും ഇ​ൻ​ഡ​സ് ഓ​ഫി​സി​ലേ​ക്കും സ​മ​രം ന​ട​ത്തി​യി​ട്ടും പൊ​ഴു​ത​ന ടൗ​ണി​ൽ ന​ട​ത്തി​വ​രു​ന്ന നി​രാ​ഹാ​ര സ​മ​ര​ത്തി​ലും മാ​നേ​ജ്മെ​ന്‍റ് തു​ട​രു​ന്ന നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് നി​ല​ന്പൂ​രി​ലെ വ​ഹാ​ബി​ന്‍റെ വ​സ​തി​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്താ​ൻ നി​ർ​ബ​ന്ധി​ത​മാ​യ​തെ​ന്നും പി. ​ഗെ​ഗാ​റി​ൻ പ​റ​ഞ്ഞു.

സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ഐ​എ​ൻ​ടി​യു​സി നേ​താ​വ് വി.​വി​നോ​ദ് അ​ധ്യ​ക്ഷ​ത വഹിച്ചു. എ​സ്ടി​യു മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി.​എ​ച്ച്.​മ​മ്മി, ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​കെ.​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നി​ല​ന്പൂ​രി​ൽ ന​ട​ത്തി​യ മാ​ർ​ച്ചി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് സി​ഐ​ടി​യു ജി​ല്ലാ ക​മ്മ​റ്റി അം​ഗം പി.​ടി.​ഉ​മ്മ​ർ, ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​പി.​ന​ജീ​ബ്, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടി.​ഹ​രി​ദാ​സ്, ടി.​എം.​എ​സ്.​ആ​സി​ഫ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.