ജി​ല്ലാ ട്രോ​മാ​കെ​യ​ർ: നി​ല​ന്പൂ​ർ സ്റ്റേ​ഷ​ൻ വി​പു​ലീ​ക​രി​ച്ചു
Thursday, October 17, 2019 12:25 AM IST
നി​ല​ന്പൂ​ർ: ജി​ല്ലാ ട്രോ​മാ​കെ​യ​ർ നി​ല​ന്പൂ​ർ സ്റ്റേ​ഷ​ൻ യൂ​ണി​റ്റ് പു​തി​യ 40 അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി വി​പു​ലീ​ക​രി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ് റി​ട്ട.​എ​സ്ഐ ജോ​ർ​ജ് ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​മ്മി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എ​ട​വ​ണ്ണ എ​എ​സ്ഐ കെ.​ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വഹിച്ചു.
ജി​ല്ലാ ക​മ്മി​റ്റി അം​ഗം ഷൈ​ബു എ​ട​ക്ക​ര, സ​ബ് ഡി​വി​ഷ​ൻ സെ​ക്ര​ട്ട​റി അ​ശ്റ​ഫ് വ​ണ്ടൂ​ർ, നി​ല​ന്പൂ​ർ യൂ​ണി​റ്റ് ലീ​ഡ​ർ യൂ​നു​സ് രാ​മം​കു​ത്ത്, സെ​ക്ര​ട്ട​റി പി.​കെ.​മു​ജീ​ബ്, ഹൈ​ദ​ർ താ​ണി​യ​ൻ എ​ന്നി​വ​ർ പ്രസംഗി​ച്ചു.
ക​വ​ള​പ്പാ​റ​യി​ൽ​നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കാനും ഒ​ന്നാം​ഘ​ട്ട പ​രി​ശീ​ല​ന ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​നും തീ​രു​മാ​ന​മാ​യി.
ജ​ന​മൈ​ത്രി പോ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് ന​വം​ബ​ർ ഒ​ൻ​പ​താം തീ​യ​തി ന​ട​ക്കു​ന്ന ര​ക്ത​ദാ​ന ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​പ്പി​ക്കും.
പു​തി​യ​താ​യി ട്രോ​മാ​കെ​യ​ർ പ​രി​ശീ​ല​നം നേ​ടി​യ പ്ര​വ​ർ​ത്ത​ക​രെ യൂ​ണി​റ്റി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു. നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.