ആ​ദി​വാ​സി പു​ന​ര​ധി​വാ​സം: ജി​ല്ലാ ക​ള​ക്ട​ർ കോ​ള​നി​ക​ൾ സ​ന്ദ​ർ​ശി​ച്ചു
Thursday, October 17, 2019 12:25 AM IST
എ​ട​ക്ക​ര: ആ​ദി​വാ​സി പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ക​ള​ക്ട​റും സം​ഘ​വും മു​ണ്ടേ​രി​യി​ലെ കോ​ള​നി​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഇ​രു​ട്ടു​കു​ത്തി, വാ​ണി​യം​പു​ഴ, ത​രി​പ്പ​പ്പൊ​ട്ടി, കു​ന്പ​ള​പ്പാ​റ എ​ന്നീ കോ​ള​നി​ക​ളി​ലെ ആ​ദി​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സം സം​ബ​ന്ധി​ച്ച അ​ഭി​പ്രാ​യ​ങ്ങ​ളും, പ​രാ​തി​ക​ളും കേ​ൾ​ക്കു​ന്ന​തി​നാ​യാ​ണ് ക​ള​ക്ട​ർ ജാ​ഫ​ർ മാ​ലി​ക്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഒ.​ജെ.​അ​രു​ണ്‍, റ​വ​ന്യൂ, പ​ട്ടി​ക​വ​ർ​ഗ, വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ണി​യം​പു​ഴ കോ​ള​നി​യി​ലെ​ത്തി​യ​ത്. നാ​ശ​ന​ഷ്ടം നേ​രി​ട്ട പ്ര​ദേ​ശ​ങ്ങ​ൾ ക​ള​ക്ട​റും സം​ഘ​വും ചു​റ്റി​ന​ട​ന്ന് ക​ണ്ട് വി​ല​യി​രു​ത്തി. വാ​ണി​യം​പു​ഴ കോ​ള​നി​ക്കാ​ർ താ​മ​സി​ക്കു​ന്ന താ​ത്കാ​ലി​ക ഷെ​ഡു​ക​ളും സം​ഘം സ​ന്ദ​ർ​ശി​ച്ചു. തു​ട​ർ​ന്ന് വാ​ണി​യം​പു​ഴ​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ചാ​ലി​യാ​ർ പു​ഴ​യ്ക്ക് കു​റു​കെ ഇ​രു​ട്ടു​കു​ത്തി​യി​ൽ പ​ത്ത് ദി​വ​സ​ത്തി​നു​ള്ള​ൽ താ​ത്കാ​ലി​ക ന​ട​പ്പാ​ലം നി​ർ​മി​ക്കു​മെ​ന്ന് ക​ള​ക്ട​ർ ജാ​ഫ​ർ മാ​ലി​ക് ആ​ദി​വാ​സി​ക​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കി. പു​ന​ര​ധി​വാ​സം സം​ബ​ന്ധി​ച്ച് നാ​ല് കോ​ള​നി​ക​ളി​ലെ​യും മൂ​പ്പന്മാ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ യോ​ഗ​ത്തി​ൽ ചോ​ദി​ച്ച​റി​ഞ്ഞു. പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന കു​ന്പ​ള​പ്പാ​റ കോ​ള​നി​യി​ൽ വീ​ണ്ടും ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ത​രി​പ്പ​പ്പൊ​ട്ടി​യി​ലേ​ക്ക് കോ​ള​നി മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് മൂ​പ്പ​ൻ ചാ​ത്ത​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തി​ന് പു​റ​മെ പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ന്‍റെ ഭാ​ഗ​ത്ത് പു​ഴ​യ്ക്ക് കു​റു​കെ ത​ക​ർ​ന്ന തൂ​ക്കു​പാ​ല​ത്തി​ന് പ​ക​ര​മാ​യി പു​തി​യ​ത് നി​ർ​മി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ചാ​ലി​യാ​ർ പു​ഴ​യു​ടെ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ത​രി​പ്പ​പ്പൊ​ട്ടി കോ​ള​നി​യും സു​ര​ക്ഷി​ത​മാ​യ മു​ക​ൾ​ഭാ​ഗ​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് മൂ​പ്പ​ൻ പൊ​ട്ടാ​ടി മാ​ത​നും സം​ഘ​വും ഉ​ന്ന​യി​ച്ച​ത്. ഇ​രു​ട്ടു​കു​ത്തി കോ​ള​നി​ക്ക് മു​ക​ളി​ലാ​യി കൊ​ടി​ഞ്ഞി​യി​ലേ​ക്ക് മാ​റ​ണ​മെ​ന്നാ​ണ് വാ​ണി​യം​പു​ഴ കോ​ള​നി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.
ഇ​രു​പ​ത്തി​യ​ഞ്ച് വീ​ടു​ക​ളു​ള്ള ഇ​രു​ട്ടു​കു​ത്തി കോ​ള​നി​യി​ലെ ഒ​ൻ​പ​ത് വീ​ടു​ക​ൾ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം മൂ​പ്പ​ൻ ചെ​ന്പ​നും ഉ​ന്ന​യി​ച്ചു. തു​ട​ർ​ന്ന് ത​ണ്ട​ൻ​ക​ല്ല് കോ​ള​നി​ക്കാ​രെ മാ​റ്റി​പാ​ർ​പ്പി​ച്ചി​ട്ടു​ള്ള മു​ണ്ടേ​രി വി​ത്തു​കൃ​ഷി​ത്തോ​ട്ട​ത്തി​ലെ ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ൽ സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തി. മു​ണ്ടേ​രി വി​ത്തു​കൃ​ഷി​ത്തോ​ട്ട​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ഭൂ​മി​യി​ലേ​ക്ക് കോ​ള​നി മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ത​ണ്ട​ൻ​ക​ല്ല് കോ​ള​നി​ക്കാ​രു​ള്ള​ത്.
അ​പ്പ​ൻ​കാ​പ്പി​ലും സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തി. ചാ​ലി​യാ​ർ പു​ഴ​യു​ടെ തീ​ര​ത്ത് സ്ഥി​തി ചെ​യ്യു​ന്ന കോ​ള​നി​ക​ൾ പ്ര​ള​യ​ദു​ര​ന്ത ഭീ​ഷ​ണി നേ​രി​ടു​ന്ന​വ​യാ​ണ്. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് മാ​റ​ണ​മെ​ന്ന് ആ​ദി​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ വ​നാ​വ​കാ​ശ​നി​യ​മ​പ്ര​കാ​രം പു​തി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കോ​ള​നി​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​ൻ ത​ട​സങ്ങ​ളു​ണ്ടെ​ന്നും, വ​നം വ​കു​പ്പി​ന്‍റെ​യും കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും അ​നു​മ​തി ആ​വ​ശ്യ​മാ​ണെ​ന്നും ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഒ.​ജെ.​അ​രു​ണ്‍ ആ​ദി​വാ​സി​ക​ളെ അ​റി​യി​ച്ചു.
സ്ഥ​ലം വി​ട്ടു​കി​ട്ടാ​ൻ ചി​ല​പ്പോ​ൾ ര​ണ്ട്, മൂ​ന്ന് വ​ർ​ഷം കാ​ത്തി​രി​ക്കേ​ണ്ടി വ​രു​മെ​ന്നും പു​ന​ര​ധി​വാ​സം നീ​ളു​മെ​ന്നും ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പ​റ​ഞ്ഞു.
വ​ന​വ​കാ​ശ രേ​ഖ​പ്ര​കാ​രം നി​ല​വി​ൽ ആ​ദി​വാ​സി​ക​ൾ​ക്കു​ള്ള ഭൂ​മി മാ​ത്ര​മേ കോ​ള​നി മാ​റി​യാ​ലും ല​ഭി​ക്കു​ക​യു​ള്ളൂ. കാ​ല​താ​മ​സ​മെ​ടു​ത്താ​ലും നി​ല​വി​ലെ കോ​ള​നി​ക​ളി​ൽ താ​മ​സി​ക്കാ​ൻ ത​യാ​റ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ആ​ദി​വാ​സി​ക​ൾ.
ഇ​രു​ട്ടു​കു​ത്തി, വാ​ണി​യം​പു​ഴ, ത​രി​പ്പ​പ്പൊ​ട്ടി, കു​ന്പ​ള​പ്പാ​റ എ​ന്നീ നാ​ല് കോ​ള​നി​ക​ളു​ടെ അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​ന് 2015-2016-ൽ ​ത​യാ​റാ​ക്കി​യ എ.​ടി.​എ​സ്പി​പി​യു​ടെ 6,06,91,452 രൂ​പ​യു​ടെ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ടു​മാ​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം വാ​ണി​യം​പു​ഴ​യി​ലെ​ത്തി​യ​ത്. പ്ര​ള​യ​ദു​ര​ന്തം നേ​രി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ കോ​ള​നി​ക​ളി​ൽ ഈ ​പ്രോ​ജ​ക്ട് ന​ട​പ്പാ​ക്കാ​ൻ ക​ഴി​യി​ല്ല.
എ​ന്നാ​ൽ ഈ ​പ്രോ​ജ​ക്ട് ന​ട​പ്പാ​ക്ക​ണ​മോ എ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം ആ​ദി​വാ​സി​ക​ളോ​ട് ചോ​ദി​ച്ചു​വെ​ങ്കി​ലും പു​തി​യ വാ​സ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ കോ​ള​നി​ക്കാ​ർ ഉ​റ​ച്ചു​നി​ന്നു.
നോ​ർ​ത്ത് ഡി​എ​ഫ്ഒ വ​ർ​ക്കാ​ഡ് യോ​ഗേ​ഷ് നീ​ൽ​കാ​ണ്ഡ്, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ജ​ഗ​ൽ​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​സു​ഗ​ത​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ക​രു​ണാ​ക​ര​ൻ പി​ള്ള, വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ത്സ​ല അ​ര​വി​ന്ദ​ൻ, മെ​ന്പ​ർ സി.​സു​ഭാ​ഷ്, ട്രൈ​ബ​ൽ ഓ​ഫീ​സ​ർ ശ്രീ​കു​മാ​ർ, വ​ഴി​ക്ക​ട​വ് റെ​യ്ഞ്ച് ഓ​ഫീ​സ​ർ ര​വീ​ന്ദ്ര​നാ​ഥ്, നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​ർ സി.​സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.