ഉ​ദ്യോ​ഗ​സ്ഥരുടെ വീ​ഴ്ച​യ്ക്ക് കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ
Thursday, October 17, 2019 12:25 AM IST
നി​ല​ന്പൂ​ർ: നി​ർ​മാ​ണ​ത്തി​ൽ വി​ജി​ല​ൻ​സ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ നി​ല​ന്പൂ​രി​ലെ കെ​ട്ടി​ട​ങ്ങ​ൾ ന​ഗ​ര​സ​ഭ​യി​ൽ കെ​ട്ടി​ട ഉ​ട​മ​ക​ൾ ന​ൽ​കി​യ പ്ലാ​നു​ക​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്ന് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യി​രു​ന്ന​താ​യി പ​രാ​തി​ക്കാ​രി. ആ​റു സെ​ന്‍റ് സ്ഥ​ലം, ഇ​ള​വു​ക​ൾ കി​ട്ടാ​നാ​യി മൂ​ന്ന് സെ​ന്‍റു​ക​ളാ​യി കാ​ണി​ച്ച് നി​ർ​മി​ച്ച മൂ​ന്നു​നി​ല കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് പ​ല ഭാ​ഗ​ത്തും പ്ലാ​നി​ന് വി​രു​ദ്ധ​മാ​യി നിർമാണം ന​ട​ത്തി​യി​ട്ടു​ള്ള​ത്.
ര​ണ്ടു കെ​ട്ടി​ട​ത്തി​ന് ര​ണ്ട് കോ​വ​ണി​ക​ൾ വേ​ണ​മെ​ന്നി​രി​ക്കെ നി​ർ​മാ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ര​ണ്ടെ​ണ്ണം നി​ർ​മി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ഒ​ന്ന് മാ​റ്റി പ​ക​രം മു​റി​യാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. 2018-ൽ ​കെ​ട്ടി​ട​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള വീ​ട്ടു​ട​മ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി, ജി​ല്ലാ ടൗ​ണ്‍ പ്ലാ​ന​ർ, സം​സ്ഥാ​ന ടൗ​ണ്‍ പ്ലാ​ന​ർ എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യും വി​വാ​ര​വ​കാ​ശ നി​യ​മ​പ്ര​കാ​രം ന​ഗ​ര​സ​ഭ​യി​ൽ അ​പേ​ക്ഷ ന​ൽ​കി കെ​ട്ടി​ട​ങ്ങ​ളു​ടെ പ്ലാ​നി​ന്‍റെ കോ​പ്പി വാ​ങ്ങു​ക​യും ചെ​യ്തി​രു​ന്നു.
പ്ലാ​നി​ൽ പ​റ​ഞ്ഞ പ്ര​കാ​ര​മാ​ണ് സ്ഥ​ലം ഉ​ട​മ​ക​ൾ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മ്മി​ച്ചി​ട്ടു​ള്ള​തെ​ന്ന് ഉ​റ​പ്പ് വ​രു​ത്തി​യ ശേ​ഷം വേ​ണം ന​ഗ​ര​സ​ഭ കെ​ട്ടി​ട​ത്തി​ന് അ​നു​മ​തി ന​ൽ​കാ​ൻ. വാ​ട​ക​ക്ക് കെ​ട്ടി​ട​ങ്ങ​ളി​ലെ മു​റി​ക​ൾ ന​ൽ​ക​ണ​മെ​ങ്കി​ൽ ന​ഗ​ര​സ​ഭ​യി​ൽ നി​ന്ന് അ​നു​മ​തി ല​ഭി​ക്ക​ണം.
പ്ലാ​നി​ലെ ച​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്ന് നി​ർ​മ്മി​ച്ച കെ​ട്ടി​ട​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​തോ​ടെ ന​ഗ​ര​സ​ഭ​യി​ലെ എ​ൻ​ജി​നിയ​റി​ംഗ് വി​ഭാ​ഗ​മാ​ണ് സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​യ​ത്. തു​ട​ർ​ന്ന് പ​രാ​തി​ക്കാ​രി കെ​ട്ടി​ട നി​ർ​മാ​ണം സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ന​ഗ​ര​സ​ഭ അ​നു​മ​തി ന​ൽ​കി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മ്മാ​ണ അ​പാ​ക​ങ്ങ​ളു​ണ്ടെ​ങ്കി​ൽ അ​തി​ന് മാ​ത്ര​മേ സ്റ്റേ ​അ​നു​വ​ദി​ക്കു എ​ന്ന വി​ധി​യാ​ണ് വ​ന്ന​ത്.
ന​ഗ​ര​മ​ധ്യ​ത്തി​ൽ പ്ര​ധാ​ന റോ​ഡി​നോ​ട് ചേ​ർ​ന്ന് നി​ർ​മി​ച്ച ഈ ​കെ​ട്ടി​ട​ങ്ങ​ൾ​ക്ക് മ​തി​യാ​യ വാ​ഹ​ന പാ​ർ​ക്കിം​ഗ് സം​വി​ധാ​ന​വു​മി​ല്ല.തീ​പി​ടു​ത്ത​മു​ണ്ടാ​യാ​ൽ അ​ത​ണ​ക്കാ​നാ​വ​ശ്യ​മാ​യ അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ ച​ട്ട​ങ്ങ​ൾ അ​നു​സ​രി​ച്ചു​ള്ള രീ​തി​യി​ലു​മ​ല്ല നി​ർ​മാ​ണം.
കെ​ട്ടി​ട​ത്തി​ന്‍റെ സേ​ഫ്റ്റി ടാ​ങ്ക് നി​ർ​മി​ച്ച​തും പ്ലാ​ൻ പ്ര​കാ​ര​മ​ല്ല. വി​ജി​ല​ൻ​സ് ഇ​തു സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ ന​ഗ​ര​സ​ഭ​യി​ൽ നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പി​ടി​ച്ചെ​ടു​ക്കു​ക​യും കെ​ട്ടി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് കൂ​ടു​ത​ൽ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.
നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ അ​ടു​ത്ത കാ​ല​ങ്ങ​ളി​ൽ നി​ർ​മ്മി​ച്ചി​ട്ടു​ള്ള പ​ല കെ​ട്ടി​ട​ങ്ങ​ളും പ്ലാ​നി​ന് ക​ട​ക​വി​രു​ദ്ധ​മാ​ണെ​ന്ന പ​രാ​തി​ക​ളും ഉ​യ​ർ​ന്ന​തോ​ടെ വി​ജി​ല​ൻ​സ് വി​ഭാ​ഗം കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്നാ​ണ് സൂ​ച​ന.
ജി​ല്ലാ ടൗ​ണ്‍ പ്ലാ​ന​ർ അ​ട​ക്കം പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും നി​ർ​മാ​ണ​ത്തി​ൽ ത​ക​രാ​റി​ല്ലെ​ന്ന് വി​ല​യി​രു​ത്തു​ക​യും പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ലെ​ത്തി പ്ലാ​ൻ പ്ര​കാ​ര​മാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​തെ​ന്നും ഉ​റ​പ്പ് ന​ൽ​കി​യ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ലാ​ണ് വി​ജി​ല​ൻ​സ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.