എ​ട​പ്പാ​ളി​ൽ മാ​ല​പൊ​ട്ടി​ച്ച കേ​സ്: പ്ര​ധാ​നി പി​ടി​യി​ൽ
Thursday, October 17, 2019 12:26 AM IST
എ​ട​പ്പാ​ൾ: ബൈ​ക്കി​ലെ​ത്തി യു​വ​തി​യു​ടെ മാ​ല പൊ​ട്ടി​ച്ച കേ​സി​ൽലെ പ്ര​ധാ​ന പ്ര​തി​യാ​യ യു​വാ​വി​നെ പൊ​ന്നാ​നി പോ​ലീ​സ് ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി. വ​ളാ​ഞ്ചേ​രി ആ​ത​വ​നാ​ട് സ്വ​ദേ​ശി വെ​ട്ടി​ക്കാ​ട്ടി​ൽ ഷ​നൂ​പി(31)​നെ​യാ​ണ് പൊ​ന്നാ​നി സി​ഐ സ​ണ്ണി ചാ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്.
വ​ളാ​ഞ്ചേ​രി​യി​ലെ വീ​ട്ടി​ലെ​ത്തി പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ഏ​റെ നേ​ര​ത്തെ മ​ൽ​പ്പി​ടി​ത്ത​ത്തി​ലൂ​ടെ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​കു​ന്പോ​ൾ ഇ​യാ​ൾ ല​ഹ​രി വ​സ്തു​ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. വ​ള​ഞ്ചേ​രി സ്റ്റേ​ഷ​നി​ൽ സ​മാ​ന​മാ​യ നി​ര​വ​ധി കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്നും കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
ര​ണ്ടാ​ഴ്ച മു​ന്പ് എ​ട​പ്പാ​ളി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി നാ​ല് മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മ​വും ക്ഷേ​ത്ര​ത്തി​ൽ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്ന ത​ട്ടാ​ൻ​പ​ടി സ്വ​ദേ​ശി വ​സ​ന്ത​കു​മാ​രി​യു​ടെ മു​ന്ന​ര പ​വ​ന്‍റെ മാ​ല പൊ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്ത കേ​സി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.
കൂ​ട്ടു പ്ര​തി​യാ​യി​രു​ന്ന വ​ളാ​ഞ്ചേ​രി പൂ​ക്കാ​ട്ടി​രി മൂ​ച്ചി​ക്ക​ൽ സ്വ​ദേ​ശി ആ​ലു​ങ്ങ​ൽ ഷം​സു എ​ന്ന മോ​നു(19)​വി​നെ ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ ത​ന്നെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ൾ റി​മാ​ൻ​ഡി​ലാ​ണ്.
മാ​ല പൊ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട യു​വാ​ക്ക​ൾ​ക്കാ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ​ര​സ്യ​പ്പെ​ടു​ത്തു​ക​യും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ്ര​തി​ക​ൾ മാ​ല പൊ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് പ്ര​തി​ക​ളെ കു​റി​ച്ച് കൃ​ത്യ​മാ​യ സൂ​ച​ന ല​ഭി​ക്കാ​ൻ പോ​ലീ​സി​ന് സ​ഹാ​യ​ക​മാ​യ​ത്. തി​രൂ​ർ ഡി​വൈ​എ​സ്പി പി.​എ സു​രേ​ഷ്ബാ​ബു​വി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം പൊ​ന്നാ​നി സി​ഐ സ​ണ്ണി ചാ​ക്കോ​യു​ടെ തേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ദി​നേ​ഷ് കു​മാ​ർ, സി​പി​ഒ​മാ​രാ​യ ഷൈ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി​നീ​ത്, ശ്യാം, ​വി​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.