കേ​ബി​ൾ സ​ർ​വീ​സു​ക​ൾ നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു
Thursday, October 17, 2019 12:26 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ഇ​ല​ക്ട്രി​ക്ക​ൽ ഡി​വി​ഷ​നു കീ​ഴി​ലു​ള്ള പെ​രി​ന്ത​ൽ​മ​ണ്ണ, അ​ങ്ങാ​ടി​പ്പു​റം, താ​ഴെ​ക്കോ​ട്, പ​ട്ടി​ക്കാ​ട് ചു​ങ്കം, മ​ങ്ക​ട, മ​ക്ക​പ്പ​റ​ന്പ്, കു​ള​ത്തൂ​ർ, പു​ലാ​മ​ന്തോ​ൾ, പു​ഴ​ക്കാ​ട്ടി​രി എ​ന്നീ സെ​ക്്ഷ​നു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന ദീ​ർ​ഘ​കാ​ല കു​ടി​ശി​ക​യു​ള്ള കേ​ബി​ൾ സ​ർ​വീ​സു​ക​ൾ കെഎസ്ഇ​ബി​യു​ടെ വൈ​ദ്യു​തി കാ​ലു​ക​ളി​ൽ നി​ന്നും നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. വൈ​ദ്യു​തി കാ​ലു​ക​ളു​ടെ വാ​ട​ക​യി​ന​ത്തി​ൽ മൂ​ന്നു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി കു​ടി​ശി​ക​യു​ള്ള കേ​ബി​ൾ സ​ർ​വീ​സു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ നീ​ക്കം ചെ​യ്യു​ന്ന​ത്.
പോ​ൾ വാ​ട​ക അ​ട​വി​ൽ മു​ട​ക്കം വ​രു​ത്തി​യി​ട്ടു​ള്ള എ​ല്ലാ കേ​ബി​ളു​ക​ളും വ​രും ഘ​ട്ട​ങ്ങ​ളി​ലാ​യി നീ​ക്കം ചെ​യ്യു​മെ​ന്നു എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.