പ​ട്ടാ​ണി​പ്പാ​റ​യി​ല്‍ ജെ​സി​ബി ക​ത്തി​യ നശിച്ച നി​ല​യി​ല്‍
Thursday, October 17, 2019 12:27 AM IST
പേ​രാ​മ്പ്ര: ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടാ​ണി​പ്പാ​റ​യി​ല്‍ ജെ​സി​ബി ക​ത്തി​യ നി​ല​യി​ല്‍. പെ​രു​വ​ണ്ണാ​മൂ​ഴി - ക​ടി​യ​ങ്ങാ​ട് സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് ചൊ​വ്വാ​ഴ്ച വൈ​കി​ട്ടു നി​ര്‍​ത്തി​യി​ട്ട ജെ​സി​ബി​യാ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 2.45 ഓ​ടെ ക​ത്തി​യ​ത്. വ​ന്‍ ശ​ബ്ദം കേ​ട്ട് നോ​ക്കി​യ സ​മീ​പ​ത്തെ വീ​ട്ടു കാ​രാ​ണ് ജെ​സി​ബി ക​ത്തു​ന്ന​ത് ക​ണ്ട​ത്.
നാ​ട്ടു​കാ​ര്‍ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സും പേ​രാ​മ്പ്ര ഫ​യ​ര്‍​ഫോ​ഴ്സും എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ജെ​സി​ബി പൂ​ര്‍​ണ്ണ​മാ​യും ക​ത്തി ന​ശി​ച്ച നി​ല​യി​ലാ​ണ്. പ​ശു​ക്ക​ട​വ് സ്വ​ദേ​ശി മാ​ങ്കൂ​ട്ട​ത്തി​ൽ ഫി​ലി​പ്പ് മാ​ത്യു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ജെ​സി​ബി. ഏ​ഴ് മാ​സം മു​മ്പാ​ണു ഇ​ത് വാ​ങ്ങി​യ​ത്. സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ള്ള​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഫോ​റ​ന്‍​സി​ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.