ലോ​റി​ക്ക് പി​ന്നി​ൽ ബൈ​ക്കി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Thursday, October 17, 2019 10:26 PM IST
നി​ല​ന്പൂ​ർ: നി​ർ​ത്തി​യി​ട്ട ലോ​റി​ക്ക് പി​ന്നി​ൽ ബൈ​ക്കി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു. തി​രു​വാ​ലി പ​ത്തി​രി​യാ​ൽ മു​ട്ടി​ത്ത​ല ക​ട്ടേ​ക്കാ​ട​ൻ ഉ​മ്മ​റി​ന്‍റെ മ​ക​ൻ മു​ർ​ഷി​ദ് (25) ആ​ണ് മ​രി​ച്ച​ത്. എ​ട​ക്ക​ര​യി​ൽ മൊ​ബൈ​ൽ ഷോ​പ്പ് ന​ട​ത്തു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ മു​ർ​ഷി​ദ് ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വേ​യാ​ണ് മ​ന്പാ​ട് കാ​ട്ടു​മു​ണ്ട മാ​ര​മം​ഗ​ല​ത്ത് വ​ച്ച് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.

രാ​ത്രി​യി​ൽ മ​ഴ​യാ​യി​രു​ന്ന​തി​നാ​ൽ നി​ർ​ത്തി​യി​ട്ട ലോ​റി കാ​ഴ്ച​യി​ൽ പെ​ട്ടി​ല്ല. ഇ​തോ​ടെ ബൈ​ക്ക് ലോ​റി​ക്കു പി​ന്നി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ നാ​ട്ടു​കാ​ർ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കും വ​ഴി മ​രി​ച്ചു. ഷ​രീ​ഖ​യാ​ണ് മാ​താ​വ്. സ​ഹോ​ദ​ര​ൻ: മു​സ്ത​ഫ. മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ​ത്തി​രി​യാ​ൽ ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കി.