ആ​ധു​നി​ക വെ​യ​ർ ഹൗ​സിം​ഗ് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, October 17, 2019 11:53 PM IST
നി​ല​ന്പൂ​ർ: തു​ഞ്ച​ത്തെ​ഴു​ത്ത​ച്ച​ൻ റ​ബേഴ്സി​ന്‍റെ പ്രോ​സ​സിം​ഗ് യൂ​ണി​റ്റു​ക​ളി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ഗു​ണ​നി​ല​വാ​ര​മു​ള്ള റ​ബ്ബ​ർ ഷീ​റ്റു​ക​ളു​ടെ ആ​ധി​കാ​രി​ക​ത ഉ​റ​പ്പു വ​രു​ത്തു​ന്ന നൂ​ത​ന സോ​ഫ​റ്റ് വെ​യ​റാ​യ വെ​യ​ർ​ഹൗ​സ് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം നി​ല​ന്പൂ​രി​ൽ സ്ഥാ​പി​ച്ചു.

ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു സം​ര​ഭം റ​ബർ ഷീ​റ്റ് മേ​ഖ​ല​യി​ൽ ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഭൗ​മ സൂ​ചി​ക അ​ട​ക്ക​മു​ള്ള ബാ​ർ​കോ​ഡി​ംഗ് സം​വി​ധാ​ന​ത്തി​ലൂ​ടെ തു​ഞ്ച​ത്തെ​ഴു​ത്ത​ച്ച​ൻ റ​ബ്ബേ​ഴ്സി​ന്‍റെ ഉ​ത്പ​ന്ന​ത്തി​ന്‍റെ ആ​ധി​കാ​രി​ക​ത ലോ​ക​ത്ത് എ​വി​ടെ​യും ഉ​റ​പ്പ് വ​രു​ത്താ​ൻ ക​ഴി​യും.

ആ​ധു​നി​ക വെ​യ​ർ​ഹൗ​സ് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റ​ത്തി​ന്‍റെ​യും 2500 ച​തു​ര​ശ്ര അ​ടി വി​സ​തൃ​തി​യി​ൽ നി​ർ​മ്മി​ച്ച കാ​ർ​ഷി​കോ പാ​ധി​ക​ളു​ടെ വി​പ​ണ​ന കേ​ന്ദ്ര​വും റ​ബ്ബ​ർ ബോ​ർ​ഡ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഡോ: ​കെ.​എ​ൻ. രാ​ഘ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മൂ​ഹ റ​ബ്ബ​ർ പാ​ൽ സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ൽ ശാ​സ്ത്രീ​യ​മാ​യി മ​ലി​ന​ജ​ല പ്ലാ​ന്‍റ് നി​ർ​മ്മി​ച്ച കെ.​വി. വി​ജ​യ​ൻ വാ​ണി​യ​ന്പ​ലം, റ​ബ്ബ​ർ ഷീ​റ്റ് സം​ഭ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ജ​ല​ത്തി​ന്‍റെ പു​ന​രു​പ​യോ​ഗ​ത്തി​നു​ള്ള സം​വി​ധാ​നം സ്വ​യം രൂ​പ​ക​ല്പ​ന ചെ​യ്ത ജോ​സ​ഫ് ആ​ന്‍റ​ണി മൂ​ത്തേ​ടം, കു​റ​ഞ്ഞ ചി​ല​വി​ൽ തൊ​ഴി​ലാ​ളി സൗ​ഹൃ​ദ ട്രോ​ളി മോ​ഡ​ൽ പു​ക​പ്പു​ര​ക​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്യു​ക​യും മ​റ്റ് സം​സ്ക​ര​ണ കേ​ന്ദ്ര​ങ്ങ​ൾ ആ​ധു​നി​ക​വ​ത്ക​രി​ക്കാ​നു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന ഏ​ലി​യാ​സ് കു​റു​ന്പ​ല​ങ്ങോ​ട് എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ക​ന്പ​നി ചെ​യ​ർ​മാ​ൻ ഡോ: ​ജെ​യിം​സ് ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വഹിച്ചു. ടി.​പി. രാ​ധാ​കൃ​ഷ്ണ​ൻ, വി.​എ.​സ​ക്കീ​ർ, പി.​കെ.​രാ​മ​ച​ന്ദ്ര​ൻ, സി.​സാ​ബു, എം.​ജി.​സ​തീ​ഷ് ച​ന്ദ്ര​ൻ​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.