ഹൈ​ടെ​ക് സ്കൂ​ൾ: അ​മ്മ​മാ​ർ​ക്ക് പ​രി​ശീ​ല​നം
Thursday, October 17, 2019 11:53 PM IST
ക​രു​വാ​ര​ക്കുണ്ട്: ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​മ്മ​മാ​ർ​ക്കു​ള്ള ഐ​ടി അ​ധി​ഷ്ഠി​ത പ​രി​ശീ​ല​ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.സ്കൂ​ളു​ക​ൾ ഹൈ​ടെ​ക് സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റു​ക​യും പാ​ഠ​പു​സ്ത​ക​ങ്ങ​ളും അ​ധ്യ​യ​ന​വും ക്ലാ​സ് മു​റി​ക​ളും ഐ​ടി അ​ധി​ഷ്ഠി​ത​മാ​വു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​മ്മ​മാ​ർ​ക്കും പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.

മു​ഴു​വ​ൻ അ​മ്മ​മാ​ർ​ക്കു​മു​ള്ള പ​രി​ശീ​ല​ന പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ട​മെ​ന്ന നി​ല​യി​ൽ സ്കൂ​ളി​ലെ ലി​റ്റി​ൽ കൈ​റ്റ്സ് ഐ​ടി ക്ല​ബ്അം​ഗ​ങ്ങ​ളു​ടെ അ​മ്മ​മാ​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഇ.​ബി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ടി.​എ.​സു​രേ​ന്ദ്ര​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എം​സി ചെ​യ​ർ​മാ​ൻ ടി.​എം.​രാ​ജു, കൈ​റ്റ് മാ​സ്റ്റ​ർ വി.​എ​സ് മു​ഹ​മ്മ​ദ് ക​ബീ​ർ, കെ.​രാ​ധി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ൾ ഐ​ടി കോ​ർ​ഡി​നേ​റ്റ​ർ എ.​വി​നോ​ദ് പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.